ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ ശ്രീനിഷും പേളിയും ജീവിതത്തിലും ഒന്നിച്ചിരുന്നു. തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ശ്രീനിയും പേളിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ തങ്ങളുടെ ജീവിതത്തിലെ വലിയൊരു വിശേഷത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് പേളി. തങ്ങള്‍ മാതാപിതാക്കളാകുന്നു. വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് പേളി ഇക്കാര്യം പറയുന്നത്. തങ്ങള്‍ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് രണ്ടു വര്‍ഷമായെന്നും പേളി വീഡിയോയില്‍ പറയുന്നു.
“ഞങ്ങള്‍ പ്രൊപോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു ശ്രീനിഷ്,” എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനകളും വേണമെന്നും പേളി കുറിച്ചു.
https://www.instagram.com/p/CEMf-PoHJEU/?utm_source=ig_embed
Post Your Comments