മലയാള സിനിമയിലെ സകലകലാവല്ലഭന്‍ എന്ന വിശേഷണം നല്‍കാവുന്ന താരങ്ങളില്‍ ഒരാളാണ് നാദിര്‍ഷ. പാരഡി ഗാനങ്ങളുടെ സുല്‍ത്താന്‍ എന്നറിയപ്പെട്ട നാദിര്‍ഷ ചില മലയാള സിനിമകള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. പക്ഷേ തന്നെ ഒരു മ്യൂസിക് ഡയറക്ടര്‍ എന്ന നിലയില്‍ പലര്‍ക്കും അംഗീകരിക്കാന്‍ മടിയുണ്ടെന്നും അമര്‍ അക്ബര്‍ അന്തോണി ചെയ്തപ്പോള്‍ അതിലെ ഹിറ്റ് മെലഡി ഗാനം ചെയ്തത് താന്‍ ആണെന്ന് പലര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ലെന്നും നാദിര്‍ഷ പറയുന്നു.
‘അമര്‍ അക്ബര്‍ അന്തോണിയിലെ ‘എന്നോ ഞാന്‍ എന്റെ മുറ്റത്ത് ഒരു അറ്റത്ത്’ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം ഞാന്‍ ആണ് ചെയ്തതെന്ന് അറിയുമ്പോള്‍ ചിലരുടെ നെറ്റി ചുളിയും. അന്നത് ചെയ്യുമ്പോള്‍ ആ ഗാനം അംഗീകരിക്കപ്പെടെണ്ടതാണ് എന്ന് തോന്നിയാലും അതിന്റെ മ്യൂസിക് ഡയറക്ടര്‍ ആരാണ് എന്നറിയുമ്പോള്‍ ആ ഗാനം അതേ പോലെ മാറ്റി നിര്‍ത്തും എനിക്ക് അത് കൃത്യമായി അറിയാവുന്ന കാര്യമാണ്. ‘ഓ നാദിര്‍ഷയാണോ അതിന്റെ സംഗീതം അയാളെയൊക്കെ ഒരു മ്യൂസിക് ഡയറക്ടറായി ആരെങ്കിലും അംഗീകരിക്കുമോ’ എന്ന മനോഭാവമാണ് പലരിലും. പാരഡി ഗായകന്‍ എന്ന ബാനര്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്റെ ലൈഫില്‍ ഒന്നുമാകില്ലായിരുന്നു. മിമിക്രിയും പാരഡിയുമാണ് ഒരു കലാകാരന്‍ എന്ന നിലയില്‍ എന്നെ വളര്‍ത്തിയത്’.
Post Your Comments