നായകനായും സഹതാരമായും തിളങ്ങിയ നടനാണ് മുകേഷ്. രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവച്ച മുകേഷ് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ്. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആകാത്തതെന്നു തുറന്നു പറയുകയാണ് താരം. മകന് ഇതിനെക്കുറിച്ച് ചോദിച്ചതിനെപറ്റി ഒരു അഭിമുഖത്തില്‍ പങ്കുവച്ചപ്പോഴാണ് മുകേഷ് പറഞ്ഞത്.
മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘എന്ത് കൊണ്ട് ഞാനൊരു സൂപ്പര്‍സ്റ്റാര്‍ ആയില്ല എന്ന് ചോദിക്കുന്നവര്‍ക്ക് എനിക്കൊരു മറുപടി ഉണ്ട്. അത് എന്റെ ജീന്‍ അല്ല.എന്തെങ്കിലും ഒരു കാര്യം ഏറ്റെടുത്താല്‍ വൃത്തിയോടെ ചെയ്യണം എന്ന് ആഗ്രഹമുള്ള ഒരാളാണ് ഞാന്‍. ഒരിക്കല്‍ പോലും ഇങ്ങനെയൊരു വേഷം ചെയ്യണം,ഈ സംവിധായകനൊപ്പം ഒരു സിനിമ ചെയ്യണം എന്നൊന്നും തോന്നിയിട്ടില്ല. അത് എന്റെ ജീനിന്റെ കുഴപ്പമാണ്.
ഒരിക്കല്‍ മകന് എന്നോട് ഞാനെന്താ ഒരു സൂപ്പര്‍ സ്റ്റാര്‍ ആകാത്തത് എന്ന് ചോദിച്ചു.അവന്റെ കൂട്ടുകാര്‍ അവനോട് ചോദിച്ചത്രെ. ഞാന്‍ പറഞ്ഞു ഞാന്‍ ഒരു ദിവസം ദൈവത്തിനെ കണ്ടു അവന് ചോദിച്ചു ”എവിടെ വച്ചു” കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഇരാറ്റുപേട്ടക്കു പോകുന്ന വഴിയിലേ വളവില്‍. അവന് വീണ്ടും ചോദിച്ചു ”ശെരിക്കും ദൈവമാണോ.”
ഞാന്‍ അതെയെന്ന് പറഞ്ഞു. ദൈവം എന്നോട് ചോദിച്ചു നിനക്ക് സൂപ്പര്‍സ്റ്റാര്‍ ആകണോ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടണോ എന്ന് ഞാന്‍ എനിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മതിയെന്ന് അത് കേട്ട് അവന് പറഞ്ഞു.അത് സൂപ്പറായിട്ടുണ്ട് അച്ഛാ.”
Post Your Comments