സിദ്ധിഖ് -ലാല്‍ ടീം ഫാസിലിന്റെ സംവിധാന സഹായി എന്ന നിലയിലാണ് മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന സിനിമ ചെയ്തു കൊണ്ട് സ്വതന്ത്ര സംവിധായകരായപ്പോള്‍ സായ് കുമാര്‍ എന്ന പുതുമുഖ താരത്തിന് അവസരം നല്‍കി കൊണ്ടായിരുന്നു തുടങ്ങിയത്. ഇന്നസെന്റ്, മുകേഷ് എന്നിവര്‍ മറ്റു പ്രധാന റോളുകളില്‍ എത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. സിദ്ധിഖ് – ലാല്‍ എന്ന സംവിധായകരുടെ മാര്‍ക്കറ്റ് വാല്യൂ ഉയര്‍ന്നതോടെ പല നിര്‍മ്മാതാക്കളും ഇവരുടെ പ്രോജക്റ്റിനായി കാത്തു നിന്നു. സിനിമയില്‍ വലിയ താരമൂല്യം ഉണ്ടാക്കിയിട്ടും അക്കാലത്ത് തങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം ഉയര്‍ന്നതായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ലാല്‍.
‘റാംജിറാവ് സ്പീക്കിംഗ്’ എന്ന ആദ്യ സിനിമയില്‍ നിന്ന് കിട്ടിയത് പതിനെട്ടായിരം രൂപയായിരുന്നുവെന്നും ലാല്‍ പങ്കുവയ്ക്കുന്നു. സിനിമയില്‍ നിന്ന് സാമ്പത്തികമായി എല്ലാം നേടി എന്ന തോന്നല്‍ ഇല്ലെന്നും ജീവിതത്തില്‍ ആദ്യമായി ഒരു ബൈക്ക് വാങ്ങിയത് മിമിക്രി കളിച്ചു കിട്ടിയ പണം കൊണ്ടാണെന്നും ലാല്‍ പറയുന്നു. ആക്ടര്‍ എന്ന നിലയില്‍ സിനിമയില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ട് എങ്കിലും സിനിമയില്‍ നിന്ന് ഒരുപാട് സമ്പാദിച്ചു എന്ന് പറയാന്‍ കഴിയില്ലെന്നും. ലാല്‍ വ്യക്തമാക്കുന്നു.
Post Your Comments