ഒരു അച്ഛന്‍ എന്ന നിലയില്‍ എനിക്ക് വലിയ അഭിമാനം തന്നെയാണ് കാളിദാസ് എന്ന നടന്‍ സിനിമയിലെത്തിയത്. ഒരിക്കലും ജയറാമിന്റെയും പാര്‍വതിയുടെയും പേരില്‍ ഒരു റോള്‍ അവനു ചോദിച്ചു വാങ്ങേണ്ടി വന്നിട്ടില്ലെന്നും സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ താന്‍ ഇടപെട്ടല്ല അവനെ അഭിനയിപ്പിച്ചതെന്നും അത് വേറെ ഒരു കുട്ടിക്ക് പറഞ്ഞുവെച്ച റോള്‍ ആയിരുന്നുവെന്നും അത് ശരിയാകാതെ വന്നപ്പോള്‍ കാളിദാസ് മതിയെന്ന് സത്യന്‍ അന്തിക്കാട് തന്നോട് ഇങ്ങോട്ട് പറഞ്ഞതാണെന്നും മകന്റെ സിനിമാനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് ജയറാം പറയുന്നു.
‘എന്റെ വീട് അപ്പൂന്റെം’ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ചതാണ് അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും വലിയ അഭിമാനം. ജയറാമിന്‍റെയും പാര്‍വതിയുടെയും പേരില്‍ ഒരു റോള്‍ അവന് ഒരിക്കലും ചോദിച്ചു വാങ്ങേണ്ടി വന്നിട്ടില്ല. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ മറ്റൊരു കുട്ടി ശരിയാകാതെ വന്നപ്പോള്‍ സത്യന്‍ അന്തിക്കാട് ഇങ്ങോട്ട് ആവശ്യപ്പെട്ട് അഭിനയിപ്പിച്ചതാണ്. എന്റെ വീട് അപ്പുന്റെം അവന്‍ കഥ കേട്ട് സെലക്റ്റ് ചെയ്ത സിനിമയാണ്,അത് പോലെ തന്നെയാണ് അവന്‍ ആദ്യമായി നായകനായി അഭിനയിച്ച പൂമരവും. എബ്രിഡ് ഷൈന്‍ എന്ന ഒരു മികച്ച സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് അവന്റെ ഭാഗ്യമാണ്. ജയറാം പറയുന്നു.
Post Your Comments