മലയാളത്തില്‍ വളരെ ഫ്ലെക്സിബിള്‍ ആയി പെര്‍ഫോം ചെയ്യുന്ന നടന്മാരില് വിനീത് എന്ന നടന്റെ സ്ഥാനം ഏറെ മുന്നിലാണ്. ഒരു ഡാന്‍സര്‍ കൂടിയായത് കൊണ്ട് മെയ് വഴക്കത്തില്‍ ഏറെ മുന്നിലാണ് വിനീത്. ‘മാനത്തെ വെള്ളിത്തേര്’, ‘കാബൂളിവാല’ തുടങ്ങിയ സിനിമകളിലെ നായക വേഷം വിനീത് എന്ന നടന് വലിയ ഇമേജ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ തനിക്ക് കുറേയധികം അവസരങ്ങള്‍ നഷ്ടമായി പോയതിന്റെ കാരണം തുറന്നു പറയുകയാണ് നടന് വിനീത്. ഒരു ഡാന്‍സര്‍ ആയത് കൊണ്ട് പൗരുഷം പ്രശ്നമാണെന്ന് കരുതി ചില പ്രോജക്റ്റുകളിലെ കാസ്റ്റിംഗില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നു തുറന്നു പറയുകയാണ് നടന് വിനീത്.
ഹരിഹരന് എംടി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വിനീത് തമിഴ് തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മലയാളത്തില്‍ ഒരു താരപരിവേഷം സൃഷ്ടിക്കാമായിരുന്ന വിനീത് നല്ല സിനിമകള്‍ക്കും അതിലേറെ നല്ല കഥാപാത്രങ്ങള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. നഖക്ഷതങ്ങള്‍, പരിണയം, കമലദളം തുടങ്ങിയ ക്ലാസ് ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷം ചെയ്ത വിനീതിന് മലയാളത്തില്‍ കിട്ടിയ ഏറ്റവും നല്ല വേഷം ഹരിഹരന് സംവിധാനം ചെയ്ത സര്‍ഗം എന്ന സിനിമയിലെയായിരുന്നു. പത്മരാജനും ഭരതനുമൊക്കെ വിനീതിലെ അഭിനയ പ്രതിഭയെ അവരുടെ സിനിമയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
Post Your Comments