GeneralLatest NewsMollywood

നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്‌സ്ട്രാ മസില്‍ പേസ് മേക്കറാണ്; മസില്‍ പെരുപ്പിച്ച്‌ ടൊവിനോയ്‌ക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന അച്ഛന്‍

അച്ഛന്‍ അഭിഭാഷകനും കര്‍ഷകനുമാണ്, വര്‍ക്കൗട്ട് ചെയ്ത് മസില്‍ പെരുപ്പിച്ചതെന്നും ടൊവിനോ

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ടൊവിനോയെ കടത്തിവെട്ടിയിരിക്കുകയാണ് താരത്തിന്റെ അച്ഛന്‍ അഡ്വ. ഇ.ടി തോമസ്.

“അച്ഛന്‍, മാര്‍ഗദര്‍ശി, ഉപദേശകന്‍, പ്രചോദകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്റെ വര്‍ക്കൗട്ട് പങ്കാളി.. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്‌സ്ട്രാ മസില്‍ 2016ല്‍ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്‌നസില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല” എന്ന ക്യാപ്ഷനോടെ മസില്‍ പെരുപ്പിച്ച്‌ ടൊവിനോയ്‌ക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന അച്ഛന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ടോവിനോ

അച്ഛന്‍ ബോഡി ബില്‍ഡറാണോ എന്ന സംശയവുമായി നടി മംമ്തയെത്തി. അച്ഛന്‍ അഭിഭാഷകനും കര്‍ഷകനുമാണ്, വര്‍ക്കൗട്ട് ചെയ്ത് മസില്‍ പെരുപ്പിച്ചതെന്നും ടൊവിനോ മറുപടിയും നല്‍കി. അപ്പന്‍ വന്ന് പൊളി മാന്‍ എന്നാണ് നടന്‍ പൃഥ്വിരാജിന്റെ കമന്റ്. വളരെ പ്രചോദനമായിരിക്കുന്നു എന്നാണ് ഗീതു മോഹന്‍ദാസിന്റെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button