BollywoodGeneralLatest News

വേദനിപ്പിച്ചവരെ ദ്രോഹിക്കാനുള്ള അവസരമായി ഈ മരണത്തെ കാണുന്നു; കങ്കണയ്ക്കെതിരെ സുശാന്തിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍

സിനിമാ മേഖലയില്‍ സ്വജനപക്ഷപാതം നിലനില്‍ക്കുന്നതാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും

കഴിഞ്ഞ ജൂണ്‍ 14നു ആണ് ബോളിവുഡ് നടന്‍ സുശാന്തിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് നടന്റെ മരണത്തിനു കാരണം എന്നാരോപിച്ച് കൊണ്ട് പ്രമുഖ താരങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എതിരെ ബോളിവുഡ് താരം കങ്കണ റണൌത്ത് രംഗതെത്തിയിരുന്നു. ഇപ്പോഴിതാ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സുശാന്ത് സിംഗ് രാജ്പുതിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍.

സുശാന്തിന്റെ മരണം തന്‍റെ എതിരാളികള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ് കങ്കണ റണൌത്തെന്നാണ് അഭിഭാഷകന്‍ വികാസ് സിംഗ് ആരോപിക്കുന്നത്. അവരുടെ അജന്‍ഡ നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവരെ വേദനിപ്പിച്ചവരെ ദ്രോഹിക്കാനുള്ള അവസരമായാണ് ഈ അവസരം ഉപയോഗിക്കുന്നതെന്നും വികാസ് സിംഗ് പറയുന്നു.

സിനിമാ മേഖലയില്‍ സ്വജനപക്ഷപാതം നിലനില്‍ക്കുന്നതാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും വികാസ് സിംഗ് വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം വിവേചനം സുശാന്തും നേരിട്ടിരുന്നു. എന്നാല്‍ ഇത് സുശാന്തിന്‍റെ മരണത്തിന്‍റെ പ്രാഥമിക കാരണമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും വികാസ് സിംഗ് പറയുന്നു. റിയ ചക്രബര്‍ത്തിയും അവരുടെ ഗ്യാംഗും സുശാന്തിനെ ചൂഷണം ചെയ്ത് മരണത്തിന് കാരണമായെന്നതാണ് കുടുംബം നല്‍കിയ കേസ്.

shortlink

Related Articles

Post Your Comments


Back to top button