പ്രശസ്ത ഹിന്ദി സീരിയൽ താരം സേജൽ ശർമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകൻ പിടിയിലായി . നടിയുടെ മരണം നടന്നു 7 മാസം പിന്നിടുമ്പോഴാണ് കാമുകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രശസ്ത മോഡലും ജിം ട്രെയിനറുമായ ഡൽഹി സ്വദേശി ആദ്യത്യ വസിഷ്ഠ എന്നയാളാണ് പോലീസ് പിടിയിലായിരിക്കുന്നത് ,ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അന്നേദിവസം സേജൽ ശർമ്മ ആകെ സംസാരിച്ചിരുന്നത് കാമുകൻ ആയി മാത്രമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു, വിഷാദ രോഗം ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കവേ അമ്മ തന്നെ പരാതിയുമായി എത്തിയതോടെ ഏപ്രിലിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു .
മകളുടെ പ്രശ്നങ്ങൾ എല്ലാം തീർത്ത് നൽകാമെന്ന് വാഗ്ദാനം നൽകി കാമുകൻ വശത്താക്കുകയായിരുന്നു എന്നാണ് അമ്മ പ്രധാനമായും പരാതിയിൽ ആരോപിച്ചത് . സേജൽ ശർമ്മ ജീവനൊടുക്കിയ അതേ ദിവസം തന്നെ കാമുകൻ ആദിത്യ ഇവരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നു എന്ന് തെളിവ് ലഭിച്ചിരുന്നു. ഇതാകാം കടുത്ത നടപടി എടുക്കാൻ സേജൽ ശർമ്മയെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ.
Post Your Comments