GeneralLatest NewsTV Shows

ഡോക്ടർമാർ ഉപയോഗിച്ചത് പാത്രം കഴുകുന്ന സ്‌ക്രബ്ബർ!! ട്രോളുകള്‍ വൈറല്‍ ആയതോടെ ക്ഷമ ചോദിച്ച് ജനപ്രിയ പരമ്പരയുടെ നിർമ്മാതാവ്

ഷോ വിജയകരമാക്കിയ എന്റെ കാഴ്ചക്കാരോട് ഞാൻ ശരിക്കും ഖേദമറിയിക്കുന്നു. ”

കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് പരമ്പരകള്‍. ജനപ്രിയ ബംഗാളി ടെലിവിഷൻ സീരിയലായ ‘ കൃഷ്ണകോലി’യിൽ കാണിച്ച ഒരു അബദ്ധം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്. ഒരു രംഗത്തില്‍ ആശുപത്രിയില്‍ ഉപയോഗിച്ച ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രില്ലേറ്ററും സ്‌ക്രബ്ബർ പാഡും തമ്മിൽ’ വിചിത്രമായ സാമ്യം ‘കണ്ടെത്തിയത് ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

ഈ വിമര്‍ശനങ്ങളില്‍ പ്രേക്ഷകരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് നിർമ്മാതാവ് സൂസന്ത ദാസ്. “ഇത് പ്രതീക്ഷിക്കാതെ സംഭവിച്ചുപോയ ഒരു തെറ്റാണ്. ഒരു സീനിനായി ആവശ്യമായ എല്ലാസാധനങ്ങളും ക്രമീകരിക്കാൻ കഴിയില്ല. ഇത് ഒരിക്കലും മനപൂർവമുള്ളതല്ല, ഞങ്ങളുടെ കാഴ്ചക്കാരെ ഞങ്ങൾ ബഹുമാനിക്കുന്നു. ഷോ വിജയകരമാക്കിയ എന്റെ കാഴ്ചക്കാരോട് ഞാൻ ശരിക്കും ഖേദമറിയിക്കുന്നു. ”

shortlink

Related Articles

Post Your Comments


Back to top button