
മലയാള സിനിമയില്‍ നിരവധി റീമേക്ക് ചിത്രങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഹിറ്റായതും ഹിറ്റ് അല്ലാത്തതുമായ സിനിമകള്‍ റീമേക്ക് ചെയ്യാന്‍ പല സംവിധായകരും ധൈര്യപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ വലിയ തരംഗമുണ്ടാക്കിയ സിനിമയായിരുന്നു ‘അവളുടെ രാവുകള്‍’. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്ക് സംഭവിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സീമ. ഐവി ശശി അവളുടെ രാവുകള്‍ എന്ന സിനിമയുടെ റീമേക്ക് എടുക്കാന്‍ തുനിഞ്ഞപ്പോള്‍ താന്‍ ഇടപെട്ടാണ് അതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ആ സിനിമയുടെ റീമേക്ക് എടുക്കരുതെന്ന് താന്‍ ഓപ്പണ്‍ ആയി പറഞ്ഞെന്നും സീമ പറയുന്നു.
സീമയുടെ വാക്കുകള്‍
‘അവളുടെ രാവുകള്‍ എന്ന സിനിമയ്ക്ക് ഒരു റീമേക്ക് ആവശ്യമില്ല. എന്റെ മനസ്സ് എപ്പോഴും പറയാറുണ്ട് അങ്ങനെ വേണ്ട എന്ന്. ശശിയേട്ടന് ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു അത് ഇനി ആവര്‍ത്തിക്കരുതെന്ന് വളരെ ഓപ്പണ്‍ ആയി തന്നെ പറഞ്ഞു . ഇത്രയും വര്‍ഷത്തിനു ശേഷവും നമ്മള് അവളുടെ രാവുകളെക്കുറിച്ച് പറയുന്നു. ഇത്രയും വര്‍ഷത്തിനു ശേഷം അതിനൊരു ചീത്തപ്പേര് വരരുതെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അന്നത്തെ സീമ വളരെ ഇന്നസെന്റ് ആയിരുന്നു ഒന്നും അറിയാത്ത കുട്ടി. അങ്ങനെയാണ് അതിലെ രാജി എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ടത്. ഇന്ന് വരുന്നവര്‍ അതിന്റെ കഥയൊക്കെ നന്നായി ചോദിക്കുന്നവര്‍ ആയിരിക്കും. അവളുടെ രാവുകള്‍ ആ കാലത്തെ സിനിമയാണ്. ഇനി അതിന്റെ തുടര്‍ച്ച ഒരിക്കലും സംഭവിക്കില്ല’. സീമ പറയുന്നു.
Post Your Comments