CinemaGeneralLatest NewsNEWS

ജീവിതത്തിൽ അതെല്ലാം വേണ്ടെന്ന് വച്ചപ്പോഴാണ് എനിക്ക് സന്തോഷം ലഭിച്ചത്; കയ്പ്പേറിയ അനുഭവങ്ങൾ തരണം ചെയ്തതിനെക്കുറിച്ച് നൈല ഉഷ

വലിയൊരു റൂമിലേക്ക് വിളിപ്പിക്കുകയും ഒരുപാട് ആളുകൾക്ക് മുന്നിൽ വെച്ച് ചീത്ത പറയുകയും ചെയ്തു

കരിയറിന്റെ തുടക്കകാലത്ത് മാനസികമായി തന്നെ വല്ലാതെ അലട്ടിയ ഒരു സംഭവത്തെക്കുറിച്ചും അതിനോട് താൻ എങ്ങനെയാണ് പ്രതികരിച്ചു എന്നുള്ളതും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നടി നൈല ഉഷ .

പണ്ട് പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്ന സമയത്ത് ജോലി ഉള്ളപ്പോൾ പോകും, അങ്ങനെ ആയിരുന്നു ആ ജോലിയുടെ സ്വഭാവം, പെട്ടെന്ന് വരാൻ പറഞ്ഞ് വിളിച്ചപ്പോൾ മുൻകൂട്ടി അറിയിക്കാതെ ആയതിനാൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഷോയിലെ ഒരു എപ്പിസോഡ് അറ്റൻഡ് ചെയ്യാൻ സാധിച്ചില്ല.

കൂടാതെ ആ സമയത്ത് ഞാൻ ബാംഗ്ലൂർ ആയിരുന്നു, നാട്ടിൽ തിരിച്ചു വന്നു കഴിഞ്ഞ പുതിയ എപ്പിസോഡ് അറ്റൻഡ് ചെയ്യാൻ ഞാൻ ആ ചാനൽ സ്റ്റുഡിയോയിൽ പോയപ്പോൾ ചാനൽ ഹെഡ് അവിടെ ഉണ്ടായിരുന്നു , എന്നെ അയാൾ വലിയൊരു റൂമിലേക്ക് വിളിപ്പിക്കുകയും ഒരുപാട് ആളുകൾക്ക് മുന്നിൽ വെച്ച് ചീത്ത പറയുകയും ചെയ്തു .

അവസാനം അവിടെ നിന്നു ഞാൻ കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്. പിന്നീട് ജീവിതത്തിൽ ഞാൻ മുന്നോട്ട് പോയപ്പോൾ ഇതേ ഹെഡ് തന്ന ഓഫർ നിരുപാധികം നിരസിച്ച് ഞാൻ സന്തോഷം കണ്ടെത്തി. ദേവാസുരത്തിൽ രേവതി പറയുന്ന പോലെയുള്ള ചെറിയ വിജയങ്ങൾ ആഗ്രഹിക്കുന്ന ഒരു മനസ്സ് എനിക്കും ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button