മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്നും അഭിനയ രംഗത്ത് മകന്‍ ദുല്‍ഖര്‍ സല്‍മാനെ കൂടാതെ താരത്തിന്റെ സഹോദരനും നടനുമായ ഇബ്രാഹീംകുട്ടിയുടെ മകന്‍ മക്ബൂല്‍ സല്‍മാനും ശ്രദ്ധ നേടി മുന്നേറുകയാണ്. എന്നാല്‍ ഇവര്‍ക്ക് മുന്നേ അഭിനയത്തിലേയ്ക്ക് എത്തിയ ഒരാള്‍ കൂടി ആ കുടുംബത്തിലുണ്ട്. മമ്മൂക്കയുടെ സഹോദരിയുടെ മകന്‍ അഷ്‌കര്‍. ചെറിയ ചെറിയ വേഷങ്ങളിലൂടെ സജീവമായ അഷ്‌കര്‍ ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്നും വരുന്നത് എന്നു ആരാധകര്‍ കൂടുതല്‍ പേരും അറിഞ്ഞത്. മ്മൂട്ടിയുടെ സഹോദരിയായ സൗദയുടെ മകനാണ് അഷ്‌കര്‍ സൗദാന്‍.
തമിഴ് സിനിമയില്‍ സജീവമായ താരം വള്ളികെട്ട്, കൊലമാസ്സ്, മേരെ പ്യാരി ദേശവാസിയോം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. മമ്മൂട്ടി തന്റെ മാമനാണെന്നും എന്നാല്‍ തനിക്ക് അങ്ങനെ വിളിക്കാന്‍ ചമ്മലാലാണെന്നും ചേട്ടാ എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും അഷ്‌കര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാനെക്കാള്‍ മമ്മൂട്ടിയുമായി പലതിലും സാമ്യത തനിക്കുണ്ടെന്നും അത് പലരും പറയാറുണ്ടെന്നും പറഞ്ഞ താരംആല്‍ബങ്ങള്‍ ചെയ്തു നടന്ന തന്റെ അഭിനയ മോഹം മനസിലാക്കിയ മാമാച്ചി തസ്‌ക്കരവീരന്‍ എന്ന സിനിമയില്‍ അവസരം തന്നുവെന്നും എന്നാല്‍ ഇപ്പോഴും അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും ഒന്നെങ്കില്‍ പുറകില്‍ നിന്ന് അല്ലെങ്കില്‍ വാട്സ്‌ആപ്പ് വഴിയാണ് എന്തെങ്കിലും പറയാറുള്ളതെന്നും അഷ്‌കര്‍ പറയുന്നു
”സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്ന സമയത്ത് തനിക്ക് ചീത്തപ്പേര് ഉണ്ടാക്കി തരല്ലെന്നും സിനിമ മേഖലയില്‍ നല്ലതും ചീത്തയുമുണ്ടെന്നും തന്നെ ഉപദേശിച്ചു. കല്പന ചേച്ചിയാണ് തനിക്ക് പേരിന് ഒപ്പം അമ്മയുടെ പേര് ചേര്‍ക്കാന്‍ ആവിശ്യപ്പെട്ടത്. അങ്ങനെയാണ് അഷ്‌കര്‍ സൌദാന്‍ എന്ന പേര്. കടുത്ത മമ്മൂട്ടി ഫാനായ താന്‍ ഒരിക്കല്‍ രാജമാണിക്യം കണ്ട് ആരാധന മൂത്ത് രാത്രി മാമന്റെ വീട്ടില്‍ എത്തിയിട്ട് മാമനെ കണ്ടപ്പോള്‍ തള്ളേ നിങ്ങള്‍ പുലിയാണ് എന്ന് നേരില്‍ നോക്കി പറഞ്ഞു. അദ്ദേഹം ചിരിച്ച് കൊണ്ട് തന്റെ ആ സീന്‍ എങ്ങനെയുണ്ട് എന്നൊക്കെ തന്നോട് ചോദിച്ചു. തന്റെ സിനിമകള്‍ ഇതുവരെ അദ്ദേഹം കണ്ടിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഒരു ബഹുമാനം ഉള്ളത് കൊണ്ട് അങ്ങനെയുള്ള സംസാരങ്ങള്‍ ഒന്നും തങ്ങളുടെ ഇടയില്‍ ഉണ്ടായിട്ടില്ല” അഷ്കര്‍ പറഞ്ഞു.
Leave a Comment