GeneralLatest NewsMollywood

രാഷ്ട്രീയത്തിന്റെ പേരിൽ പലരും കാണിക്കുന്ന പോക്രിത്തരങ്ങളാണ് സാഹചര്യങ്ങളെല്ലാം വഷളാക്കിയത്; നടന്‍ അജ്മൽ പറയുന്നു

എന്നോട് സഹായം ചോദിച്ച് വിളിച്ചവർക്ക് ഒരു തവണ പൈസ അയച്ചു കൊടുത്താൽ ഞാൻ പറയുന്നത് ഇതാണ്. ഇനി എന്നെ വിളിക്കരുത്. എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത രീതിയിലേക്കെത്തി കാര്യങ്ങൾ

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളെ വിമര്‍ശിച്ച് നടന്‍ അജ്മല്‍. . ഈ മഹാമാരിയുടെ സമയത്തും രാഷ്ട്രീയത്തിന്റെ പേരിൽ പലരും കാണിക്കുന്ന പോക്രിത്തരങ്ങളാണ് സാഹചര്യങ്ങളെല്ലാം വഷളാക്കിയതെന്നു താരം മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

”സിനിമയിലെ അവസ്ഥ എനിക്കറിയാം സത്യം പറഞ്ഞാൽ എന്നോടൊപ്പം ജോലി ചെയ്തവരിൽ നിന്ന് ഓരോ ദിവസവും എനിക്ക് നിരവധി കോളുകളാണ് വരുന്നത്. അഞ്ഞൂറ് രൂപയെങ്കിലും അയച്ചു തരാമോ എന്ന് ചോദിച്ച്. അത്രയ്ക്കും ദയനീയമാണ് പലരുടെയും അവസ്ഥ. .സങ്കടം വരും പലപ്പോഴും. പലപ്പോഴും ചോദിക്കുന്നവർക്ക് എന്നാലാവുന്നത് ഞാൻ ചെയ്യാറുണ്ട്. ഇതാണ് സാഹചര്യം അതിനെ അതിജീവിച്ചേ പറ്റൂ. സിനിമ എന്ന് പറഞ്ഞിരുന്നാൽ അവിടെ ഇരിക്കുകയേ ഉള്ളൂ. എന്നോട് സഹായം ചോദിച്ച് വിളിച്ചവർക്ക് ഒരു തവണ പൈസ അയച്ചു കൊടുത്താൽ ഞാൻ പറയുന്നത് ഇതാണ്. ഇനി എന്നെ വിളിക്കരുത്. എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത രീതിയിലേക്കെത്തി കാര്യങ്ങൾ, നിങ്ങൾ തന്നെ ഇതിന് ഒരു പരിഹാരം കാണാമെന്നാണ് ഞാന്‍ പറയുന്നത്.”

എന്തിനാണ് ആവശ്യമില്ലാത്ത രാഷ്ട്രീയം കളിക്കുന്നത്.. ഈ അവസ്ഥ അതിജീവിക്കാതെ സാധാരണ ജീവിതംആർക്കും ഉണ്ടാകില്ലെന്ന് എല്ലാവരും മനസിലാക്കിയാൽ നല്ലതെന്നേ പറയാനുള്ളൂവെന്നും അജ്മല്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button