1997-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റ് സിനിമയാണ് ‘ഒരു യാത്രമൊഴി’. പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ ജോണ്‍പോള്‍ രചന നിര്‍വഹിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. ശിവാജി ഗണേശനെ മലയാളത്തിലേക്ക് വീണ്ടുമെത്തിയ ചിത്രത്തില്‍ തിലകന്‍, നെടുമുടി വേണു തുടങ്ങിയവരാല്‍ താര സമ്പന്നമായ ചലച്ചിത്രം കൂടിയായിരുന്നു. മോഹന്‍ലാല്‍-ശിവാജി ഗണേശന്‍ കെമസ്ട്രി പ്രേക്ഷകര്‍ക്ക് ദഹിച്ചപ്പോള്‍ മലയാള സിനിമയില്‍ ആ വര്‍ഷത്തെ മറ്റൊരു ഹിറ്റ് പിറക്കുകയായിരുന്നു.
പ്രിയദര്‍ശന്റെ കെട്ടുറപ്പുള്ള കഥയും, ഇളയരാജയുടെ സംഗീതവും ‘ഒരു യാത്രമൊഴി’ എന്ന സിനിമക്ക് കൂടുതല്‍ മികവ് നല്‍കി.അച്ഛനോട് മകന് തോന്നുന്ന പ്രതികാരത്തിന്റെ കഥ പറയുന്ന സിനിമ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിനും തന്റെ കരിയര്‍ ഗ്രാഫ് മുകളിലേക്ക് നിര്‍ത്താന്‍ സഹായകമായ ചിത്രമാണ്. വലിയ പ്രതിഫലം നല്‍കി ശിവാജി ഗണേശന്‍ എന്ന മഹാനായ നടന്റെ ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ സ്വന്തമാക്കിയപ്പോള്‍ മലയാളത്തിന്റെ മഹാനടനായ തിലകന്റെ ഡേറ്റ് ലഭിക്കാനും അണിയറപ്രവര്‍ത്തകര്‍ക്ക് വലിയ തുക മുടക്കേണ്ടി വന്നു. ചിത്രത്തിലെ ഗസ്റ്റ് റോളിന് അന്ന് തിലകന്‍ ചോദിച്ചത് ഒരു ലക്ഷം രൂപയായിരുന്നു. മറ്റൊരു നടനെ ആ റോളിലേക്ക് പകരം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച നിര്‍മ്മാതാവ് തിലകന്‍ ചോദിച്ച അതേ പ്രതിഫലം നല്‍കാന്‍ തയ്യാറാകുകയായിരുന്നു. എന്നാല്‍ സിനിമയുടെ സാമ്പത്തിക പ്രശ്നം സംബന്ധിച്ച് പ്രതിസന്ധി വന്നപ്പോള്‍ തിലകനോട് അന്‍പതിനായിരം രൂപ കൊണ്ട് തൃപ്തിപ്പെടണം എന്ന് പറഞ്ഞപ്പോള്‍ ബാക്കി തുക നല്‍കാതെ ഡബ്ബിംഗ് തിയേറ്ററില്‍ കയറില്ല എന്നായിരുന്നു മറുപടി പറഞ്ഞത്.
(സഫാരി ടിവി ചാനലില്‍ സ്മൃതി എന്ന പ്രോഗ്രാമില്‍ തിരക്കഥാകൃത്ത് ജോണ്‍പോള്‍ പങ്കുവച്ചത്)
Post Your Comments