ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ ജൂണ്‍ 14നു താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ മരണത്തിൽ നീതിതേടുന്ന പിതാവിന്റെ പോരാട്ടങ്ങൾക്ക് പിന്തുണയേകി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. കുറച്ചു ദിവസങ്ങൾക്കുമുൻപ് ദേശീയ മാധ്യമത്തോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയത്.
സുശാന്തിന്റെ മരണത്തിലെ അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കുമ്പോൾ പിതാവിനെക്കൂടി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ട സുരേഷ് ഗോപി സർക്കാർ ഇടപെട്ടാൽ അന്വേഷണം സുതാര്യമല്ലാതാകുമെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments