ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകപ്രീതി നേടിയ നടനാണ് തരികിട സാബു. കോളേജില്‍ ജൂനിയര്‍ ആയി പഠിച്ച പെണ്‍കുട്ടിയെ ജീവിത സഖിയാക്കിയ കഥ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഭാര്യ സ്നേഹ ഭാസ്കറിനൊപ്പം പങ്കുവയ്ക്കുകയാണ് സാബു. കുടുംബത്തെക്കുറിച്ച് അധികം ആരോടും പറഞ്ഞിട്ടില്ല. തരികിട സാബു എന്ന പേരു കാണുമ്പോഴേ കുടുംബത്തിൽ കയറ്റാന്‍ കൊള്ളാവുന്നവനാണോ എന്നു സംശയിക്കുന്നവരും ഉണ്ടാകുമെന്നും താരം പറയുന്നു. തരികിട എന്നു പേരിനു മുന്‍പിലുള്ള ഒരാളെ ജീവിതത്തിലേയ്ക്ക് തിരഞ്ഞെടുത്തത് എങ്ങനെയെന്നു പങ്കുവയ്ക്കുകയാണ് സാബുവിന്റെ ഭാര്യ.
‘‘അതു കൊള്ളാം. പേരിൽ തരികിടയുണ്ടെന്നു വച്ച് ആൾ ആങ്ങനെ ആണെന്ന് പറയുകയാണോ? വ്യക്തിപരമായി അറിയുന്നവർക്ക് സാബു എന്താണെന്ന് മനസ്സിലാകും. ആദ്യമായി അവതരിപ്പിച്ച ചാനൽ പരിപാടിയുടെ പേരാണ് ‘തരികിട’ എന്ന് പലർക്കും അറിയില്ല. കയ്യിലിരിപ്പു കൊണ്ടാണ് പേരു വന്നതെന്നു കരുതുന്നവരും ഒരുപാടുണ്ട്. ഒരിക്കൽ എയർപോർട്ടിൽ നിന്ന് ഞാനും സാബുവും പുറത്തേക്ക് ഇറങ്ങുകയാണ്. പെട്ടെന്ന് ഒരമ്മൂമ്മ ഒാടി വന്ന് കൈപിടിച്ചു നിർത്തി ചെവിയിൽ പറഞ്ഞു, ‘‘ആ പയ്യന്റെ കൂടെ കറങ്ങണ്ട. അയാൾ തരികിടയാണ്. സൂക്ഷിക്കണം’’ എന്നെ കാണാതെ സാബു തിരിഞ്ഞു നിന്നതും ആ അമ്മച്ചിയുടെ പൊടിപോലും കാണാനില്ല. പലർക്കും സാബു വിവാഹം കഴിച്ചിട്ടുണ്ടെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നും അറിയില്ല.” സ്നേഹ പറയുന്നു.
െഎറ, ഷിഫാലി രണ്ടു മക്കളാണ് സാബുവിനു.
Post Your Comments