CinemaGeneralLatest NewsNEWS

ഇതാണോ റിമയുടെ പൊരിച്ച മത്തിക്ക് മുൻപുള്ള ജീവിതം? ഞാനിപ്പോഴും നല്ല ഒന്നാന്തരം ഫെമിനിച്ചി തന്നെയെന്ന് റിമ കല്ലിങ്കലിന്റെ മറുപടി

വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി യുടെ മുൻനിരയിലും റിമയുടെ സാന്നിധ്യമുണ്ട്

മോഹിനിയാട്ടം അരങ്ങേറ്റത്തിനു തൊട്ടുമുമ്പ് തൃശൂർ റീജണൽ തിയേറ്ററിലെ ബാക്ക് സ്റ്റേജ് ഡ്രസ്സിങ് റൂമിൽ എന്ന ക്യാപ്റ്റൻ ഓടെ താരം പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . താരത്തിന്റെ സിനിമയിൽ ഉള്ള സുഹൃത്തുക്കളും മറ്റ് ആരാധകരും ചിത്രത്തിന് അനേകം കമന്റുകളുമായി എത്തിക്കഴിഞ്ഞു . നടിയായും അവതാരകയായും ഒക്കെ മലയാളത്തിൽ സജീവമായ താരം കൂടിയാണ് റിമാകല്ലിങ്കൽ .

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് മോളിവുഡിൽ എത്തി മുൻനിര നായികമാരിൽ ഒരാളായി തിളങ്ങിയിരുന്ന താരമാണ് റിമ. മിസ് കേരള മത്സരത്തിൽ റണ്ണറപ്പായതിന് പിന്നാലെയാണ് സിനിമയിലെത്തിയത്, 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും റിമാകല്ലിങ്കൽ സ്വന്തമാക്കിയിരുന്നു . സിനിമകൾക്ക് ഒപ്പം തന്നെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി യുടെ മുൻനിരയിലും റിമയുടെ സാന്നിധ്യമുണ്ട്.

13 വയസ്സ് പ്രായമുള്ളപ്പോൾ എടുത്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത് , പൊരിച്ച മീനും മുൻപുള്ള ചിത്രമായിരുന്നോ ഇത് എന്നാണ് റിമയുടെ പോസ്റ്റിന് താഴെ ഒരാൾ കുറിച്ചത്, അന്നും ഇന്നും ഒരു ഫെമിനിസ്റ് തന്നെയാണ് ഞാൻ എന്ന് റിമ മറുപടിയും നൽകി.

കൂടാതെ സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയുടെ കമന്റും റിമയുടെ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. ”നല്ലൊരു കുട്ടി എയ്‌ന്” എന്നാണ് മുഹ്‌സിന്‍ പരാരിയുടെ കമന്റ്. ”നീ ഭൂതകാലമാണോ ഉദ്ദേശിച്ചത്” എന്നാണ് റിമ ചോദിക്കുന്നത്. ”ഞാന്‍ ചോദിക്കാതെ തന്നെ ഇങ്ങനെ ഒരാള്‍ പറഞ്ഞതില്‍ അതിശയം തോന്നുന്നു” എന്നും റിമ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button