
നാടക വേദികളില്‍ നിന്നും സിനിമാ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടിയാണ് വഞ്ചിയൂര്‍ രാധ. നാല്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയം നിര്‍ത്തിയ ഈ നടിയെ ഇന്നത്തെ തലമുറയ്ക്ക് അത്രപരിചയമില്ല. 70-കളിലും 80-ന്റെ തുടക്കത്തിലും പ്രേംനസീർ, ഷീല, കൊട്ടാരക്കര, അടൂർ ഭാസി, സുകുമാരി തുടങ്ങിയവർക്കൊപ്പം മലയാള സിനിമയിൽ നിറഞ്ഞു നിന്ന രാധ സിനിമയിൽനിന്ന് താൻ ഒന്നും സമ്പാദിച്ചിട്ടില്ലെന്ന് പറയുന്നു.
”പലപ്പോഴും കൃത്യമായി പ്രതിഫലവും ലഭിച്ചിട്ടില്ല. മറ്റുള്ളവർക്ക് 5000 രൂപ കൊടുക്കുമ്പോൾ എനിക്ക് ലഭിക്കുന്നത് 1000 രൂപയായിരുന്നു, ചോദിച്ചാൽ പിന്നെ അടുത്ത പടത്തിന് വിളിക്കുകയില്ല” താരം മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു. എന്നാല്‍ ഇത് നിർമാതാക്കളുടെ പ്രശ്നമായിരുന്നില്ലെന്നും ചില പ്രൊഡക്ഷൻ കൺട്രോളർമാർ അങ്ങിനെയായിരുന്നുവെന്നും താരം പറയുന്നു.
ഇളയമകന് ക്യാന്‍സര്‍ ബാധിച്ചു മരണപ്പെട്ടു. ആ ദുഖത്തില്‍ നിന്നും ഇനിയും കരകയറിയിട്ടില്ലെന്നു നടി പറയുന്നു.” ഇപ്പോൾ ചെന്നെെയിൽ ഞാൻ ഒറ്റയ്ക്കാണ് താമസം. ഇവിടെ ഒരു അയ്യപ്പൻ കോവിലുണ്ട്. അവിടുത്തെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ച് ജീവിക്കുന്നു. അയ്യപ്പൻ കോവിലാണ് എനിക്കെല്ലാം. അവിടെ ജയറാമും ജയം രവിയുമൊക്കെ വന്ന് എനിക്ക് സമ്മാനമൊക്കെ നൽകിയിരുന്നു.” താരം പറഞ്ഞു
Post Your Comments