മലയാള സിനിമയിലെ എല്ലാവരും ഒന്നിച്ചുള്ള കൂട്ടായ്മ താന്‍ കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് ആസ്വദിച്ചിട്ടുണ്ടെന്നും എന്നാല്‍ പിന്നീട് അതേ രീതി തന്നെയാകും സിനിമയിലുള്ളതെന്ന ധാരണ തെറ്റായിരുന്നുവെന്നും അന്നത്തെ സിനിമാകാലത്തെയും ഇന്നത്തെ സിനിമാകാലത്തെയും വ്യത്യാസങ്ങള്‍ പങ്കുവച്ചു കൊണ്ട് മലയാള സിനിമയിലെ സീനിയര്‍ താരം നെടുമുടി വേണു പറയുന്നു.
‘തുടക്കകാലത്ത് ‘തമ്പ്’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു വീട് വാടകയ്ക്ക് എടുത്തു. ചിത്രീകരണം കഴിഞ്ഞാല്‍ എല്ലാവരും നിലത്തിരുന്ന് സംവിധായകന്‍ ഉള്‍പ്പെടെ ഊണ് കഴിക്കുന്നു. അത് കഴിഞ്ഞാല്‍ എല്ലാവരും പാട്ടൊക്കെയായി സന്തോഷമായിട്ട് കൂടി. എല്ലാവരും പാ വിരിച്ച് നിലത്ത് കിടന്നു ഉറങ്ങും എല്ലാരും ഒരു പോലെ.തുടര്‍ന്നുള്ള സിനിമകളിലും അങ്ങനെയൊക്കെയാകും എന്ന് വിചാരിച്ചാണ് ഞാന്‍ തുടങ്ങിയത്. പക്ഷേ അത് ഇങ്ങനെ മാറി മാറി വന്നു ഓരോരുത്തര്‍ക്കും ഓരോ മുറിയായി, ഓരോ കാര്‍ ആയി. അങ്ങനെ വന്നു വന്നു സംസ്കാരങ്ങള്‍ ഒരുപാട് ആയി. കാരവന്‍ സംസ്കാരം വന്നു.അത് കഴിഞ്ഞു ഇപ്പോള്‍ വന്നു നില്‍ക്കുന്നത് ചുറ്റുപാടുകളില്‍ നിന്നൊക്കെ ഒരുപാട് മാറി കഥയ്ക്കുള്ള ഊര്‍ജം തേടുന്നത് മറ്റുള്ള സിനിമകളില്‍ നിന്ന് മറ്റു കാസറ്റുകളില്‍ നിന്നൊക്കെയാണ് അങ്ങനെയൊക്കെയുള്ള അവസ്ഥയായി. കഥ പറയുന്നതിലെ ശ്രദ്ധ വളരെ കൂടി. അത് എങ്ങനെ ഏതു പൊട്ട കഥ ആണേലും രസകരമായി പറയാം എന്ന രീതിയായി. പക്ഷേ കഥ എന്ന് പറയുമ്പോള്‍ ഇറങ്ങി കഴിയുന്നവന്റെ മനസ്സില്‍ നില്‍ക്കുന്ന കാമ്പ് അല്ലെങ്കില്‍ സത്ത വളരെ കുറഞ്ഞു’. നെടുമുടി വേണു പറയുന്നു.
Post Your Comments