ചോക്ലേറ്റ് നായകനായി മലയാള സിനിമയില്‍ വിലസിയ കുഞ്ചാക്കോ ബോബന്‍ എന്ന താരത്തിന് വ്യത്യസ്ത വേഷങ്ങള്‍ ലഭിച്ചത് തന്‍റെ രണ്ടാം വരവിലാണ്. അതില്‍ ഒരു പ്രധാന റോള്‍ ആയിരുന്നു റോഷന്‍ ആന്റ്രൂസ് സംവിധാന ചെയ്ത സ്കൂള്‍ ബസിലെ പോലീസ് വേഷം. ആ സിനിമയില്‍ താന്‍ ആദ്യമായി പോലീസ് വേഷം ചെയ്തപ്പോഴുണ്ടായ രസകരവും വ്യത്യസ്തവുമായ ഒരു അനുഭവം പങ്കിടുകയാണ് താരം.
‘സ്കൂള്‍ ബസില്‍ കെആര്‍ ഗോപകുമാര്‍ എന്ന എസ്ഐ വേഷം ചെയ്യുമ്പോള്‍ എന്റെ ആദ്യ ദിവസം വളരെ രസകരമായിട്ടുള്ള ഒരു കാര്യമാണ്. ഫോട്ടോ ഷൂട്ട് ചെയ്യാന്‍ വേണ്ടി വന്നു. എന്റെ കാരവനില്‍ ഞാന്‍ മേക്കപ്പ് ചെയ്യുന്നു. പോലീസ് വേഷമിട്ടു ക്യാപ് ഒക്കെ വെച്ച് കണ്ണാടിയില്‍ നോക്കി ഇവന്‍ കലക്കും എന്ന തോന്നല്‍ എനിക്ക് തന്നെയുണ്ടായി. എന്റെ മേക്കപ്പ് മാന്‍ എന്റെ അടുത്ത് ഉണ്ടായിരുന്നു. എന്നിട്ട് ഞാന്‍ പുള്ളിയോട് അഭിപ്രായം ചോദിച്ചു. അപ്പോള്‍ പുള്ളി എന്നോട് ആദ്യം ചോദിച്ച ചോദ്യം. ‘ചേട്ടാ ഇത് കോമഡി ഫിലിം ആണോ’? എന്നാണ്. അതോടെ ഞാന്‍ അവനെ ഡിസ്മിസ് ചെയ്യണോ എന്ന് വിചാരിച്ചതാണ്. കുഞ്ചാക്കോ ബോബന്‍ പറയുന്നു. നമുക്ക് വളരെ ശക്തമായ ഒരു സ്ക്രിപ്റ്റും അത് മനസിലാക്കി തരാന്‍ കഴിയുന്ന ഒരു സംവിധായകനും ഉണ്ടേല്‍ എത്ര ശക്തമായ പോലീസ് വേഷം ഏതു നടനും ചെയ്യാന്‍ സാധിക്കും എന്നാണ് എന്റെ വിശ്വാസം’. കുഞ്ചാക്കോ ബോബന്‍ പറയുന്നു.
Post Your Comments