നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ സാക്ഷികളിലൊരാളായിരുന്നു നടൻ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ വാതിൽപൂട്ട് നിർമിച്ച കൊല്ലൻ .ഇക്കഴിഞ്ഞ ജൂൺ പതിനാലിന് സുശാന്ത് മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ നടന്റെ ഫ്ലാറ്റിന്റെ വാതിൽ തുറക്കുവാൻ ഇതേ കൊല്ലനെ തന്നെ വിളിപ്പിച്ചിരുന്നു .
എന്നാൽ തന്നോട് മുറിയിലേക്ക് നോക്കരുതെന്നും ഉടനെതന്നെ സ്ഥലത്ത് നിന്ന് തിരിച്ചു പോകണം എന്നും പറഞ്ഞിരുന്നുവെന്നാണ് റഫീഖ് ചാബീവാലാ എന്ന കൊല്ലൻ പറയുന്നത്.
സിദ്ധാർത്ഥ് എന്നയാളാണ് തന്നെ വിളിച്ചത്, ബാന്ദ്രയിലെ പൂട്ടിയിട്ട വീട് തുറന്നു തരണമെന്ന് പറഞ്ഞു, എന്നാൽ പിന്നീട് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ കണ്ടപ്പോൾ ആ സിദ്ധാർത്ഥാണ് ബന്ധപ്പെട്ടത് എനിക്ക് മനസ്സിലായി എന്നും ഫോണിലൂടെ സ്ഥലം പറഞ്ഞു തന്നതിന് അനുസരിച്ച് ഒരു സഹായിയെയും കൂട്ടി ഫ്ലാറ്റിലെ ആറാം നിലയിൽ എത്തി .
ഫ്ലാറ്റിലെ ഒരു മുറിയുടെ പൂട്ട് തുറന്ന് കൊടുക്കാനായിരുന്നു നിർദ്ദേശം , തുറക്കാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനാൽ തകർക്കേണ്ടി വരുമെന്ന് പറഞ്ഞു, എന്നാൽ ഉള്ളിൽ നിന്നും ശബ്ദം കേൾക്കുന്ന നിമിഷം ജോലി നിർത്താൻ പറഞ്ഞു . പൂട്ട് ചുറ്റിക ഉപയോഗിച്ചാണ് തുറന്നത് 2000 രൂപ കൂലിയും ലഭിച്ചുവെന്നും കൊല്ലൻവ്യക്തമാക്കി.
ഞങ്ങളോട് മുറിയിലേക്ക് നോക്കാനാ കയറാനോ പാടില്ല എന്ന് പറഞ്ഞിരുന്നുവെന്നും പോകുന്നതിനിടയിൽ നടന്നു വരുന്ന സുശാന്തിന്റെ സഹോദരിയെ കണ്ടുവെന്നും റഫീഖ് വെളിപ്പെടുത്തുന്നു . എന്നാൽ കേസെടുത്ത സിബിഐകാർ ഇതുവരെ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മുംബൈ പോലീസിനോട് ഇതേക്കുറിച്ച് മൊഴി നൽകിയിരുന്നതായി റഫീഖ് പറഞ്ഞു.
Post Your Comments