ബോളിവുഡിന്റെ പ്രിയതാരം സഞ്ജു ഭായ് ശ്വാസകോശ ക്യാന്‍സര്‍ രോഗ ചികിത്സയ്ക്കായി വിദേശത്ത് പോകുകയാണ്. ചികിത്സയ്ക്കുവേണ്ടി താന്‍ ജോലിയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പിതാവിന് കാന്‍സറാണെന്ന് അറിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ മരണ ശേഷവും തങ്ങളുടെ കുടുംബത്തിന് സഹായവുമായി ആദ്യം എത്തിയ വ്യക്തി നടന് സഞ്ജയ് ദത്ത് ആണെന്ന് ഇര്ഫാന് ഖാന്റെ മകന് ബബില്‍. സോഷ്യല്‍ മീഡിയയില്‍ സഞ്ജയ് ദത്തിന്റെയും ഇര്ഫാന് ഖാന്റെയും ചിത്രം പങ്കുവെച്ചാണ് ബബില്‍ ഈ കാര്യം വ്യക്തമാക്കിയത്.
‘ബാബയ്ക്ക് അസുഖമാണെന്ന് തിരിച്ചറിഞ്ഞ ശേഷവും ബാബ മരിച്ച ശേഷവും എല്ലാ തരത്തിലുമുള്ള സഹായങ്ങളുമായി ഞങ്ങള്‍ക്കടുത്തേക്ക് ആദ്യം എത്തിയത് സഞ്ജു ഭായ് ആണ്. ഞങ്ങള്‍ക്ക് വലിയ പിന്തുണ തന്ന വ്യക്തിയാണ് അദ്ദേഹം. ചികിത്സകള്‍ക്കായി അദ്ദേഹം ഒരു ഇടവേള എടുക്കുകയാണെന്ന് അറിയിച്ചിരുന്നു. അദ്ദേഹം അതിനെ പോരാടി ജയിക്കട്ടെ. മനുഷ്യത്വമുണ്ടെങ്കില്‍ സഞ്ജു ഭായിക്കും കുടുംബത്തിനും അവരുടേതായ ഇടം നല്‍കണം. മീഡിയയുടെ സമ്മര്‍ദ്ദമില്ലാതെ അദ്ദേഹം രോഗത്തെ നേരിടട്ടേ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. എനിക്കറിയാം അത് നിങ്ങളുടെ ജോലിയാണ്. പക്ഷേ നമ്മുടെ ഒക്കെ ഉള്ളില്‍ മനുഷ്യത്വമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സഞ്ജു ബാബയെക്കുറിച്ചാണ് പറയുന്നത് എന്ന് നിങ്ങള്‍ ഓര്‍മിക്കണം. അദ്ദേഹം ഒരു കടുവയാണ്, പോരാളിയാണ്. ഭൂതകാലം നിങ്ങളെ നിര്‍വചിക്കില്ല പക്ഷേ നിങ്ങളെ വികസിപ്പിക്കും. ഇതിനെ മറികടന്ന് അദ്ദേഹം വീണ്ടും ഹിറ്റുകളുണ്ടാക്കും എന്ന് എനിക്ക് ഉറപ്പാണ് ‘ -ബബില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Post Your Comments