ഇനി അൽപ്പം ബിസിനസാകാം.. അഭിനയവും നൃത്തവും മോഡലിം​ഗും കടന്ന് വസ്ത്ര ബ്രാൻഡുമായി നടി സാനിയ ഇയ്യപ്പൻ; ആഹ്ലാദത്തോടെ ആരാധകർ

അതീവ ഗ്ലാമറിൽ എത്തുന്ന താരം ഫാഷൻ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരിൽ മുന്നിലാണ്

ഇന്ന് മലയാളസിനിമയിൽ ഫാഷൻ പ്രേമികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന ഒരു യുവ താരമാണ് സാനിയ ഇയ്യപ്പൻ. അവാർഡ് ഫങ്ഷനുകൾക്കും മറ്റ് സ്റ്റേജ് പ്രോഗ്രാം ആയാലും അതീവ ഗ്ലാമറിൽ എത്തുന്ന താരം ഫാഷൻ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരിൽ മുന്നിലാണ്.

അഭിനയവും നൃത്തവും മോഡലിങ്ങിലും പുറമേ സ്വന്തമായി ഒരു വസ്ത്ര ബ്രാൻ‌ഡിന് തുടക്കം കുറിച്ചിരിക്കുകയാണ് സാനിയ ഇയ്യപ്പൻ . സോഷ്യൽ മീഡിയ പേജിലൂടെയാണ് സാനിയാസ് സിഗ്നേച്ചർ എന്ന വസ്ത്ര ബ്രാൻഡ് താരം ആരാധകർക്കായി പരിചയപ്പെടുത്തി നൽകിയിരിക്കുന്നത് .

ഓൺലൈൻ വസ്ത്ര ബ്രാൻഡാണ് സാനിയ സിഗ്നേച്ചർ. ഉടൻതന്നെ പുതിയ കളക്ഷനുകൾ അവതരിപ്പിക്കുമെന്നും ഇൻസ്റ്റഗ്രാമിലൂടെ ആയിരിക്കും ഓർഡറുകൾ സ്വീകരിക്കുകയെന്നും നടി വ്യക്തമാക്കി .

നൃത്ത റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാണ് സാനിയ ശ്രദ്ധനേടിയത്, പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

Share
Leave a Comment