മലയാള സിനിമയിലെ താരങ്ങളുടെ പേരിലല്ല മുരളി എന്ന നടന വൈഭവത്തെ പ്രേക്ഷകര്‍ സ്വീകരിച്ചിരുത്തുന്നത്. , സൂപ്പര്‍ താര പരിവേഷത്തിലേക്ക് കടക്കാനുള്ള യോഗ്യത ഉണ്ടായിരുന്നിട്ടും നടനായി തുടങ്ങി നടനായി അവസാനിച്ച മുരളിയുടെ സിനിമാ കരിയര്‍ മലയാള സിനിമയിലെ ഏതൊരാള്‍ക്കും മാതൃകയായി തെരഞ്ഞെടുക്കാവുന്ന ഒന്നാണ്. സൂപ്പര്‍ താരങ്ങള്‍ക്കപ്പുറം മുരളി എന്ന നടന്‍ അഭിനയ സൗകുമാര്യം തന്നിലെ വേഷ പകര്‍ച്ചകളിലേക്ക് നിറച്ചു നിര്‍ത്തിയപ്പോള്‍ കൂടെ അഭിനയിച്ച പ്രമുഖ താരങ്ങള്‍ പോലും അപ്രസക്തമായി പോകുന്ന ചില നിമിഷങ്ങളും സീനുകളും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ചില സിനിമകളില്‍ ഉപയോഗിക്കപ്പെടുന്ന താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നുവെന്ന തെറ്റിദ്ധാരണ മുരളിയില്‍ ഉണ്ടായിരുന്നതായി തുറന്നു പറയുകയാണ് പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍.
‘ചമയം’ എന്ന താന്‍ എഴുതിയ സിനിമയുടെ ക്ലൈമാക്സ് ഭാഗത്ത് ‘ആന്റോ’ എന്ന മനോജ് കെ ജയന്റെ കഥാപാത്രം തന്നേക്കാള്‍ മുകളില്‍ നില്‍ക്കുന്നതാണെന്നും അത് മനോജ് കെ ജയനിലെ നായക നടന് വേണ്ടി മനപൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്നും പറഞ്ഞു മുരളി തന്നോട് കലഹിച്ചിട്ടുണ്ടെന്ന് മുരളിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ജോണ്‍ പോള്‍ പറയുന്നു.
1993-ല്‍ പുറത്തിറങ്ങിയ ‘ചമയം’ എന്ന ചിത്രം വലിയ ഒരു ബോക്സ് ഓഫീസ് വിജയം നേടിയിരുന്നില്ല. മനോജ് കെ ജയന്‍, മുരളി, സിത്താര രഞ്ജിത, അഗസ്റ്റിന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഭരതന്‍ സംവിധാനം ചെയ്ത സിനിമയുടെ സംഗീതം ജോണ്‍സണ്‍ ആയിരുന്നു.
Post Your Comments