വെള്ളപ്പൊക്കത്തിൽ പുസ്തകങ്ങൾ നശിച്ചത് കണ്ടു സങ്കടത്തോടെ വിതുമ്പിയ പെൺകുട്ടിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് നടൻ സോനു സൂദ് . ചത്തീസ്ഗഡിലെ ബിജാസ്പൂരിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ആണ് വീടടക്കം പെൺകുട്ടിക്ക് നഷ്ടമായത് .
വെള്ളപ്പൊക്കം അല്പം കുറഞ്ഞപ്പോൾ താമസിച്ചിരുന്ന വീട്ടിലെത്തിയ പെൺകുട്ടി കണ്ടത് നനഞ്ഞുകുതിർന്ന ഉപയോഗിക്കാൻ കഴിയാത്ത രീതിയിലായ പാഠപുസ്തകങ്ങളാണ്, സങ്കടത്തോടെ നിന്ന് കരയുന്ന അഞ്ജലി എന്ന പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
ഒരു മാധ്യമപ്രവർത്തകൻ ട്വിറ്റർ വഴി പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത് , എന്നാൽ ഏതാനും സമയങ്ങൾക്ക് കഴിഞ്ഞപ്പോൾ കണ്ണുനീർ തുടയ്ക്കൂ സഹോദരി എന്ന് പറഞ്ഞുകൊണ്ട് ഇതേ വീഡിയോ റീട്വീറ്റ് ചെയ്ത് സഹായഹസ്തവുമായി പ്രശസ്ത നടൻ സോനു സൂദ് എത്തുകയായിരുന്നു വെള്ളപ്പൊക്കത്തിൽ വീടും പുസ്തകങ്ങളും എല്ലാം നഷ്ടമായ അഞ്ജലിക്ക് താരം വീട് ഉൾപ്പെടെ വെച്ച് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Post Your Comments