BollywoodCinemaGeneralLatest NewsNEWS

ട്വിസ്റ്റോട് ട്വിസ്റ്റ്; സുശാന്തും സാറ അലിഖാനും പ്രണയത്തിലായിരുന്നുവെന്ന് സുശാന്തിന്റെ സുഹൃത്ത്; ഇരുവരും പിരിഞ്ഞത് ബോളിവുഡ് മാഫിയയുടെ സമ്മർദ്ദം മൂലമോ ; ഞെട്ടലോടെ ആരാധകർ

സാമുവൽ എന്ന സുഹൃത്താണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗും സെയ്ഫ് അലി ഖാന്റെമകൾ സാറ അലി ഖാനും കടുത്ത പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ പുറത്ത് . സാമുവൽ എന്ന സുഹൃത്താണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.

സാറയും സുശാന്ത് ഒന്നിച്ചെത്തിയ കേദാർനാഥ് ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഇരുവരും ഒരിക്കലും വേർപിരിയാൻ കഴിയാത്ത വിധം അടുത്തിരുന്നു എന്നും സാമുവൽ വ്യക്തമാക്കി , എന്നാൽ പിന്നീട് പുറത്തിറങ്ങിയ സുശാന്ത് ചിത്രം സോഞ്ചിരിയ വൻ പരാജയമായിരുന്നു, തുടർന്ന് സാറ സുശാന്തുമായുള്ള ബന്ധം വേർപ്പെടുത്തിയിരുന്നു .

സാറയും സുശാന്ത് തികച്ചും പ്രണയത്തിലായിരുന്നു തമ്മിൽ പിരിയാൻ സാധിക്കാത്തവിധം ഉള്ള പ്രണയം ആയിരുന്നു അവരുടേത് , ശുദ്ധവും നിഷ്കളങ്കമായിരുന്നു ആ പ്രണയമെന്നും സാമുവൽ കുറിച്ചു. ആ ചിത്രത്തിന്റെ ബോക്സ് ഓഫീസിലെ മോശം പ്രകടനത്തിന് ശേഷം സാറ സുശാന്തുമായുള്ള ബന്ധം വേർപെടുത്തിയത് ഇപ്പോൾ പറയപ്പെടുന്ന ബോളിവുഡ് മാഫിയയുടെ സമ്മർദ്ദം മൂലമാണ് എന്ന് ഇപ്പോൾ ആലോചിക്കുന്നതായും സാമുവൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button