
മലയാളികളുടെ പ്രിയ ഗായിക റിമി ടോമി ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസം റിമി ചുവപ്പ് നിറമുള്ള വസ്ത്രത്തിലുള്ള ഒരു ചിത്രം പങ്കുവച്ചിരുന്നു. റിമിയുടെ ഫോട്ടോക്ക് സഹപ്രവര്‍ത്തകരും താരങ്ങളുമടക്കം നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു കമന്റ് വളരെയധികം ശ്രദ്ധേയമായിരുന്നു. ‘നാല്‍പ്പത്തിയഞ്ചാം വയസ്സിലും എന്നാ ലുക്കാണ്. മമ്മൂക്ക കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ തന്നെ’ എന്നൊരാള്‍ കമന്റിട്ടിരുന്നു.
ആരാധകന്റെ ഈ കമന്റിന് റിമി കൊടുത്ത രസകരമായ മറുപടി ശ്രദ്ധേയമാകുകയാണ്. ’45 അല്ല അന്‍പത് ആയിട്ടുണ്ട് അറിഞ്ഞില്ലായിരുന്നോ’, എന്നായിരുന്നു റിമി ചിരിച്ചു കൊണ്ട് മറുപടി നല്‍കിയിരിക്കുന്നത്. എന്നാല്‍ വിക്കിപീഡിയയില്‍ സെപ്റ്റബംര്‍ 22 ന് റിമിയ്ക്ക് 37 വയസ് ആവുമെന്നാണ് നല്‍കിയിരിക്കുന്നത്
Post Your Comments