
മലയാള സിനിമയിലെ ഹെയർ സ്റ്റൈലിസ്റ്റ് സിന്ദാദേവിയെക്കുറിച്ച് പങ്കുവച്ചു നടി മഞ്ജു പത്രോസ് . കാൻസർ ബാധിതയായി ചികിത്സയിലായിരുന്ന സിന്ദ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചത്. ഇപ്പോഴിതാ, സിന്ദാദേവിയുടെ ഓർമയിൽ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മഞ്ജു.
‘ഇന്ന് സ്നേഹയുടെ ഫോൺ കോളിലൂടെയാണ് അറിഞ്ഞത് സിന്ത നീ അർബുദത്തിന് കീഴടങ്ങി എന്ന്… വളരെ ചുരുക്കം ചില വർക്കുകളിൽ മാത്രം എന്റെ കൂടെ ഹെയർഡ്രെസ്സറായി വർക്ക് ചെയ്തിട്ടുള്ളൂ നീ .. എങ്കിലും നിന്നെ ഞാൻ മറന്നിട്ടില്ല.. ഇടയ്ക്കൊക്കെ നീ വിളിക്കുമായിരുന്നു… നീ കടന്നുപോയ ദുർഘടം പിടിച്ച നിമിഷങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല… എവിടെയോ ഉള്ളിൽ ഒരു കുറ്റബോധം തോന്നുന്നു…കാണാമറയത്ത് എങ്ങോ മറഞ്ഞ നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.. #RIP
സിന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു കുറിച്ചു
Post Your Comments