നടനെന്നതിലുപരി മലയാള സിനിമയിലെ നിര്‍മ്മാതാവ് എന്ന നിലയിലും സക്സസ്ഫുള്‍ ആയ മണിയന്‍പിള്ള രാജു ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട തന്റെ ഒരു ദുരന്ത സിനിമയെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. 1991-ല്‍ പുറത്തിറങ്ങിയ ‘അനശ്വരം’ എന്ന സിനിമ തനിക്ക് ഉണ്ടാക്കിവെച്ച വലിയ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. ടിഎ റസാഖിന്റെ തിരക്കഥയില്‍ ജോമോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അനശ്വരം’.
മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍
‘എനിക്ക് സിനിമ നിര്‍മ്മിച്ച് ഒരുപാട് സമ്പാദിക്കണമെന്ന ആര്‍ത്തി ഒരിക്കലും തോന്നിയിട്ടില്ല. സൂപ്പര്‍ സ്റ്റാറിന്റെ സിനിമകള്‍ നിര്‍മ്മിച്ചിട്ടു എനിക്ക് ഭയങ്കര സാമ്പത്തിക ലാഭം മുന്‍കാലങ്ങളില്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ നഷ്ടപ്പെട്ടപ്പോള്‍ ഒരുപാട് പോയിട്ടുമുണ്ട്. ‘അനശ്വരം’ എന്ന സിനിമ ചെയ്തപ്പോള്‍ എന്റെ അടുത്ത് ചിലര്‍ തകരരുത് എന്ന് പറഞ്ഞു. രാജു രണ്ടു സിനിമ നിര്‍മ്മിച്ചിട്ടും സൂപ്പര്‍ ഹിറ്റ് ഒന്നും കിട്ടിയിട്ടില്ലല്ലോ, അതുകൊണ്ട് ഈ സിനിമ രാജു തന്നെ വിതരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ചിലര്‍ പറഞ്ഞു. അങ്ങനെ അത് ഞാന്‍ ഏറ്റെടുത്തു. ആ കാലത്ത് എനിക്ക് പന്ത്രണ്ട് ലക്ഷം രൂപ കടം വന്നപ്പോള്‍ എന്റെ ഭാര്യയുടെ താലിമാല ഒഴിച്ച് ബാക്കി മുഴുവന്‍ സ്വര്‍ണവും വിറ്റാണ് കടം തീര്‍ത്തത്’. തനിക്ക് വലിയ നഷ്ടം വരുത്തിവെച്ച സിനിമയെക്കുറിച്ച് മണിയന്‍ പിള്ള രാജു പറയുന്നു.
Post Your Comments