
പ്രശസ്ത മലയാള നടന്‍ കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും പ്രകീര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ നടനെതിരെ വന്‍ സൈബര്‍ ആക്രണവും ഉണ്ടായി. ഇപ്പോള്‍ കൃഷ്ണകുമാറിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .
പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരില്‍ കൃഷ്ണ കുമാറിനെയും കുടുംബത്തിനെയും വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പഴയ കേരളമല്ല ഇതെന്നും ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൃഷ്ണകുമാറിന് ഉണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി
ഇന്ന് കണ്ണിലെ കൃഷ്ണമണി പോലെ കൃഷ്ണകുമാറിനെ കാത്തുസൂക്ഷിക്കാന്‍ കരുത്തുള്ള ഒരു പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ടെന്നും എല്ലാവിധ പിന്തുണയും അറിയിക്കുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം…..
പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല.
ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു.
Post Your Comments