സിനിമയില്‍ തനിക്ക് ഇഷ്ടമല്ലാതിരുന്ന കാലഘട്ടം താന്‍ നായകനായി അഭിനയിച്ച സമയമായിരുന്നുവെന്ന് നടന്‍ വിജയരാഘവന്റെ തുറന്നു പറച്ചില്‍. വിജയങ്ങളുടെ പ്രതീകമായി മാത്രം അറിയപ്പെട്ട ഹീറോ കഥാപത്രങ്ങള്‍ സ്ഥിരമായി ചെയ്യുക എന്നത് തന്നെ സംബന്ധിച്ച് ബോറടിയായിരുന്നുവെന്നും തന്റെ സിനിമാ കാഴ്ചപാടുകള്‍ വ്യക്തമാക്കി കൊണ്ട് വിജയരാഘവന്‍ മനസ്സ് തുറക്കുന്നു.
‘എനിക്ക് സിനിമയില്‍ എന്തെങ്കിലുമൊക്കെ എത്തിപ്പിടിക്കണം സൂപ്പര്‍ ഹീറോ ആകണം എന്നൊന്നും തോന്നിയിട്ടില്ല. ഒരിക്കലും ഞാന്‍ സിനിമ നടന്‍ ആകണമെന്ന് ആഗ്രഹിച്ച വ്യക്തിയല്ല. ഏറ്റവും കുറവ് സിനിമ കണ്ട ഒരു സിനിമാ നടന്‍ ഞാനായിരിക്കും. എനിക്ക് നാടകമാണ് എല്ലാം. കുട്ടികാലം മുതലേ ഞാന്‍ ആറു വയസ്സ് മുതലേ നാടകത്തില്‍ അഭിനയിക്കുന്നുണ്ട്. ഞാന്‍ ഒരു നടന്‍ ആയിട്ടാണ് എന്നെ കാണുന്നത് അപ്പോള്‍ ആ നടന് എന്താണ് ചെയ്യാന്‍ പറ്റുന്നത് എത്രയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ്. ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റു കഥാപാത്രത്തിലേക്ക് വളരെ ഫ്ലെക്സിബിള്‍ ആയി എനിക്ക് മാറാന്‍ കഴിയുന്നുവെങ്കില്‍ എന്നിലെ നടന്‍ വിജയിച്ചു എന്നാണ് അര്‍ഥം. ഞാന്‍ സിനിമയില്‍ ഹീറോയായി അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു. കുറെ സമയം സത്യം പറഞ്ഞാല്‍ എനിക്ക് ഏറ്റവും ഇഷ്ടമില്ലാതെ പോയ കാലഘട്ടം അതായിരുന്നു എന്ന് തോന്നുന്നു. കാര്യം എന്താ എന്ന് വെച്ചാല്‍ എനിക്ക് ഒരു വ്യത്യസ്തമായ കഥാപാത്രവും ചെയ്യാന്‍ പറ്റിയില്ല എന്ന് തോന്നുന്നു. എന്റെ ഒരു കണക്കെടുപ്പ് നടത്തുകയാണ് ആ സമയത്ത് ഹീറോ ആണല്ലോ! ഹീറോ ആണെങ്കില്‍ അവന്‍ ജയിക്കും. ആരെയും അടിച്ചാലും അവന്‍ തിരിച്ചടിക്കില്ല.അഥവാ അടിച്ചാലും അവന്‍ ജയിക്കും ഏതെങ്കിലും പെണ്ണിനെ നോക്കിയാലും അവള്‍ പ്രേമിക്കും. പ്രേമിച്ച പെണ്ണിനെ കെട്ടും അങ്ങനെയെല്ലാം വിജയത്തിന്റെ പ്രതീകമാണ്. അപ്പോള്‍ നമ്മള്‍ ഒരു പ്രത്യേക ചട്ടക്കൂടിന് അകത്തായി പോകും. ആ കഥാപാത്രം ഒരു കഥാപാത്രമാണ് അത് നമ്മള്‍ എത്ര സിനിമയില്‍ അഭിനയിച്ചാലും ആ ഒരു കഥാപാത്രം തന്നെയാണ്’.
Post Your Comments