
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ജൂണ്‍ 14നു ആയിരുന്നു. ഈ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങി ആത്മഹത്യ ആണെന്നു തെറ്റായി വിധിയെഴുതി എന്ന് ആരോപിച്ചു കൊണ്ട്
മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെ അസഭ്യ വര്‍ഷം നടക്കുകയാണ്.
കൂപ്പര്‍ ആശുപത്രിയിലെ ആ അഞ്ച് ഡോക്ടര്‍മാരുടെ മൊബൈല്‍ ഫോണുകളിലേക്ക് നിരന്തരം വിളിച്ചാണ് അധിക്ഷേപം ചൊരിയുന്നത്. ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി കൊലപാതകക്കുറ്റം ചുമത്തണമെന്നും ആശുപത്രി അടച്ചുപൂട്ടണമെന്നുമാണ് ആവശ്യം. കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങി ആത്മഹത്യ ആണെന്നു തെറ്റായി വിധിയെഴുതി എന്ന് കാണിച്ച് ഡോക്ടര്‍മാരുടെ ഫോണ്‍ നമ്ബറുകള്‍ സമൂഹമാധ്യമങ്ങളിള്‍ ആരോ പ്രചരിപ്പിച്ചിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിന്റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ ഡോക്ടര്‍മാരെ വിളിച്ചു അസഭ്യം പറയുകയാണ്.
Post Your Comments