CinemaGeneralMollywoodNEWS

സിനിമയില്‍ നിന്ന് സീരിയലിലേക്ക് മാറാതിരുന്നത് ഇത്തരം പ്രശ്നങ്ങള്‍ കൊണ്ട്: ബാബു ആന്റണി

പിന്നെ സീരിയലിന്റെ വേറെ ഒരു പ്രശ്നം സാമ്പത്തിക നേട്ടം വളരെ കുറവാണ്

ഹീറോ വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നടന്‍ ബാബു ആന്റണി ഒരുകാലത്ത് സൂപ്പര്‍ താരങ്ങളെ പോലും അതിശയിപ്പിക്കും വിധം വലിയൊരു ഇമേജ് മലയാളത്തില്‍ സൃഷ്ടിച്ചിരുന്നു. ബാബു ആന്റണിയെ നായകനാക്കി നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകരും ഏറെയാണ്‌. സിനിമ കുറഞ്ഞു തുടങ്ങിയ അവസരങ്ങളില്‍ സീരിയലില്‍ നിരവധി ഓഫര്‍ വന്നിട്ടും താന്‍ എന്ത്കൊണ്ട് അത് സ്വീകരിച്ചില്ല എന്നതിന് മറുപടി നല്‍കുകയാണ് താരം.കലൂര്‍ ഡെന്നിസിന്റെ സിനിമകളാണ് ബാബു ആന്റണിയ്ക്ക് ഹീറോ എന്ന നിലയില്‍ വലിയ ഇമേജ് ഉണ്ടാക്കിയത്.

ബാബു ആന്റണിയുടെ വാക്കുകള്‍

‘ഞാന്‍ സീരിയലിനെ രണ്ടാം നിരയില്‍ കാണുന്നില്ല. പക്ഷേ ഇവിടെ ചിലര്‍ അങ്ങനെ കാണുന്നുണ്ട് എന്ന് തോന്നുന്നു. കാരണം സീരിയലില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ സിനിമയില്‍ അവസരം കുറയ്ക്കുക എന്ന ഒരു പ്രവണതയുണ്ട്. പിന്നെ സീരിയലിന്റെ വേറെ ഒരു പ്രശ്നം സാമ്പത്തിക നേട്ടം വളരെ കുറവാണ്. പിന്നെ ഒരുപാട് ദിവസങ്ങള്‍ ഇതിനു മാറ്റിവയ്ക്കണം. ഒരു സീരിയലിന്റെ എപ്പിസോഡ് ആ ദിവസം കൊണ്ട് തീരുകയാണ്. പിന്നെ അതിനു നിലനില്‍പ്പില്ല. പക്ഷേ ആ സമയത്ത് ഒരു സിനിമ ചെയ്‌താല്‍ എത്രനാള്‍ കഴിഞ്ഞാലും നമ്മളെ ഓര്‍ക്കും. അത് കൊണ്ട് തന്നെയാണ് എനിക്ക് വന്ന സീരിയല്‍ ഓഫര്‍ അന്ന് നിരസിച്ചത്’.

shortlink

Related Articles

Post Your Comments


Back to top button