
അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലെയ്ക്ക് താര പുത്രന്മാരുംപുത്രിമാരും എത്തുന്നത് സാധാരണമായിക്കഴിഞ്ഞു. എന്നാല്‍ അഭിനയമെഖലയിലെയ്ക്ക് വരുന്നതിനോട് താത്പര്യമില്ലെന്ന് തുറന്നു പറയുകയാണ് ഒരു താരപുത്രി. സായ് കുമാറിന്റേയും ബിന്ദു പണിക്കറിന്റേയും മകളായ കല്യാണിയാണ് ഇത് പറഞ്ഞത്.
ടിക്ടോക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ കല്യാണി അമ്മയെപ്പോലെ മകളും അഭിനയത്തിലേക്ക് വരുമോയെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിങ്ങനെ… ”അഭിനയത്തിലല്ല തന്റെ താല്‍പര്യം. ആ ഒരു മേഖലയിലേക്ക് ഇല്ല. അച്ഛനും അമ്മയ്ക്കും അതില്‍ വലിയ താല്‍പര്യമില്ല. എന്റെ ഉള്ളില്‍ അങ്ങനെയൊരു പാഷനില്ല.” ഭാവിയില്‍ ഇത് മാറുമോയെന്നറിയില്ലെന്നുമായിരുന്നു കല്യാണി പറഞ്ഞത്.
Post Your Comments