ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി നടന്‍ കൃഷ്ണ കുമാര്‍. മോദിയൊരു വ്യക്തിയല്ല പ്രസ്ഥാനമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഇന്ത്യ കൈവിട്ട് പോകും എന്ന് തോന്നിയ സമയം എത്തിയ അവതാരമാണ് മോദി എന്നും നടന്‍ പറഞ്ഞു. മോദിയെ കൂടതെ പ്രിയപ്പെട്ട ബിജെപി നേതാക്കളില്‍ ഒരാള്‍ സ്മൃതി ഇറാനി ആണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കൃഷ്ണകുമാര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
തന്റെ മകള്‍ അഹാനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഉണ്ടാക്കിയ വിവാദങ്ങളെ കുറിച്ചും കൃഷ്ണ കുമാര്‍ പ്രതികരിച്ചു. ‘അവള്‍ ചെയ്തത് തെറ്റാണെന്ന് ഒരിക്കലും പറയില്ല. വളരെ ശരിയായ കാര്യമാണ് എഴുതിയത്. പക്ഷേ കേരളത്തില്‍ ജീവിക്കുമ്പോള്‍ പബ്ലിക്കില്‍ എഴുതാന്‍ പാടില്ലാത്ത രണ്ടു കാര്യങ്ങള്‍, ഒന്ന് മതവും മറ്റൊന്ന് രാഷ്ട്രീയവുമാണ്. ആരെയും ഭയന്നിട്ടല്ല. എങ്കിലും ഇത് രണ്ടും നമ്മള്‍ തല്‍ക്കാലം മാറ്റി വെക്കുക. അല്ലെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ട് പറയാനുളളത് പറയുക. അതല്ല സിനിമയാണെങ്കില്‍ മറ്റെല്ലാ കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കുക. കാരണം ഇന്ന് കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ്.’ ഇതാണ് വിവാദശേഷം താന്‍ മകള്‍ക്ക് നല്‍കിയ ഉപദേശം.- നടന്‍ വ്യക്തമാക്കി.
കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ;
നമ്മുടെ മോദി ഒരു വ്യക്തിയല്ലല്ലോ, പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ്. അതിനുശേഷം ഇന്ത്യയില്‍ വന്ന മാറ്റങ്ങള്‍ നോക്കൂ. ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം, നമുക്കത് പലയിടത്തും പറയാന്‍ പറ്റില്ല, സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായി അവതരിപ്പിച്ചു. പത്ത് പാഡിന് പത്തു രൂപ. ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്. ഞാന്‍ ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്. അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തി. പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം. അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു സംഭവമാണ്. ആര്‍ത്തവത്തെ എത്രയോ മോശമാക്കി ഈ അടുത്തകാലത്ത് നമ്മുടെ കേരളത്തില്‍ ചിത്രീകരിച്ച സംഭവമുണ്ടായിരുന്നു. പ്രധാനമന്ത്രി വലിയ കാര്യമാണ് നമ്മോട് പറഞ്ഞത്.
ശരിക്കും എങ്ങനെയാണ് അദ്ദേഹത്തോട് നന്ദി പറയേണ്ടത് എന്നറിയില്ല. ഇതൊക്കെയൊരു പ്രാര്‍ത്ഥനയായിട്ടങ്ങ് പോകും.വീട്ടിലെല്ലാരും പറയും. ഇങ്ങനെയൊരു സംഭവം കണ്ടെത്തിയത് നന്നായി. കാരണം ഉള്‍സ്ഥലങ്ങളിലൊക്കെ എത്രമാത്രം സ്ത്രീകള്‍ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്. അത്ര മൈന്യൂട്ടായ കാര്യങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് പ്രധാനമന്ത്രിയായി കിട്ടിയത്. അദ്ദേഹം നല്ലതാണ് ചെയ്യുന്നത്,ഭാരതത്തിന് ഭാവിയുണ്ട്,വരുന്ന തലമുറകള്‍ക്ക് ഈ വ്യക്തി വളരെയേറെ ഗുണം ചെയ്യുമെന്നെല്ലാം അദ്ദേഹത്തെ കുറ്റവും തെറിയും പറയുന്നവരുടെ പോലും ഉള്ളിലുണ്ട്. അതാണ് സത്യാവസ്ഥ. മോദിയെ കൂടാതെ വീട്ടിലെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ബിജെപി നേതാക്കളില്‍ ഒരാളാണ് സ്മൃതി ഇറാനി. പാര്‍ലമെന്റില്‍ സ്മൃതിയുടെ പ്രസംഗമുണ്ടെങ്കില്‍ ഭാര്യയും മൂത്തമകളും കണ്ടിരിക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു.
Post Your Comments