കലാഭവന്‍ മണിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമ ഇന്ത്യയിലെ തന്നെ മറ്റൊരു സൂപ്പര്‍ താരത്തിന്റെയും ഭാഗ്യ സിനിമയായിരുന്നു. മലയാളത്തില്‍ വിജയിച്ച ചിത്രത്തിന്‍റെ തമിഴ് പതിപ്പായ ‘കാശി’ ചെയ്തു കൊണ്ടായിരുന്നു കോളിവുഡിലും വിനയന്‍ എന്ന സംവിധായകന്‍ ഹിറ്റുണ്ടാക്കിയത്. കലാഭവന്‍ മണിയുടെ രാമു എന്ന അന്ധവേഷം മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍ അതേ കഥ വിനയന്‍ തമിഴില്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കാസ്റ്റിംഗില്‍ ചെറിയ ആശയകുഴപ്പമുണ്ടായിരുന്നു. പക്ഷേ വിക്രം ചോദിച്ചു വാങ്ങിയ സിനിമയില്‍ വിക്രത്തിനെ തന്നെ വിനയന്‍ സെലക്റ്റ് ചെയ്യുകയായിരുന്നു. ആ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സംസാരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ നായകന്‍ വിക്രം.
‘ഒരു സിനിമ ചെയ്യുമ്പോള്‍ ശാരീരികമായ ഒരു പെയിന്‍ കൂടി നമുക്ക് ഉണ്ടാകും. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമ ചെയ്യുമ്പോള്‍ എനിക്ക് അതിശക്തമായ കണ്ണ് വേദനയുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ചോദിച്ചു ഇത്രയും റിസ്ക് എടുത്തു എന്തിനാണ് ഈ സിനിമ ചെയ്യുന്നതെന്ന്?. വിനയന്‍ സാറിന് ആ സിനിമ ചെയ്യുമ്പോള്‍ മലയാളത്തില്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മികവ് കിട്ടാന്‍ വല്ലാത്ത സ്ട്രെയിന്‍ ചെയ്തു ചെയ്യണമായിരുന്നു. ഞാന്‍ ഏറ്റവും ബുദ്ധിമുട്ടി ചെയ്ത കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അത്’ . വിക്രം പറയുന്നു.
Post Your Comments