ടിക്ക് ടോക്കിലൂടെ ഏറെ ശ്രദ്ധനേടിയ താരപുത്രിയാണ് അരുന്ധതി. നടി ബിന്ദു പണിക്കരുടെ മകൾ കൂടിയായ അരുന്ധതി ബിന്ദുപണിക്കർക്കും സായ് കുമാറിനുമൊപ്പം ഇടയ്ക്ക് ടിക്ടോക് വീഡിയോകളുമായും എത്താറുണ്ടായിരുന്നു. ടിക്ക് ടോക്ക് ചെയ്തതിനെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുംഒരു അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് താരം
‘ടിക് ടോക്ക് വന്നപ്പോൾ സാധാരണ പോലൊരു ആപ് എന്നല്ലാതെ കാര്യമയൊന്നും നോക്കിയില്ല.അത് ഇൻസ്റ്റാൾ ചെയ്ത് ഫീച്ചേഴ്സൊക്കെ നോക്കിയിരുന്നു.വീഡിയോ ചെയ്ത് തുടങ്ങി. 300 ലൈക്കൊക്കെയുണ്ടായിരുന്നു. കസിനും ഞാനും കൂടി ലൈനടിച്ചാൽ ഫൈനടിക്കും എന്ന പാട്ട് പാടി. അച്ഛൻ എന്ന് പറയുന്ന സമയത്ത് സായിച്ഛന്റെ മുഖം കാണിച്ചു. ഇതെല്ലാവർക്കും അയച്ചുകൊടുത്തു. പിറ്റേ ദിവസം ടിക് ടോക് എടുത്തപ്പോൾ ഞെട്ടിപ്പോയി.14 ലക്ഷത്തിലധികം പേരാണ് അതിന് ലൈക്കടിച്ചത്. എന്റെ ഫോളോവേഴ്സിന്റെ രഹസ്യം അച്ഛനും അമ്മയുമാണെന്ന് അന്നാണെനിക്ക് മനസ്സിലായത്. അപ്പോഴാണ് എല്ലാവരും എന്നെ ശ്രദ്ധിച്ച് തുടങ്ങിയത്.അങ്ങനെയാണ് മോട്ടിവേഷൻ ലഭിച്ച് തുടങ്ങിയത്.” താരം പറയുന്നു.
Post Your Comments