അന്തരിച്ച ബോളിവുഡ് നടൻ സുശാന്തിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് റിയ തിരിച്ചടിച്ചിരിക്കുന്നത്. തന്റെ അഭിഭാഷകന് വഴിയാണ് ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സുശാന്തിന്റെ കുടുംബവുമായുള്ള പ്രശ്നങ്ങള്‍ ഇപ്പോഴൊന്നും തുടങ്ങിയതല്ലെന്നും വളരെ കാലം മുമ്ബ് തന്നെ അവരുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് റിയ അറിയിച്ചിരിക്കുന്നത്. താന്‍ സുശാന്തുമൊത്ത് ഒരുമിച്ച് താമസിക്കുന്ന സമയത്താണ് കുടുംബവുമായി പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് പറയുന്ന റിയ, സുശാന്തിന്റെ മൂത്ത സഹോദരിക്കെതിരെ ലൈംഗിക ആരോപണവും ഉന്നയിച്ചു.
കൂടാതെ ഏപ്രില്‍ 2019 നാണ് സംഭവം നടന്നതെന്നാണ് ഇവര്‍ പറയുന്നത്. അന്ന് സുശാന്തിന്റെ സഹോദരിയും ഭര്‍ത്താവും ഇവര്‍ക്കൊപ്പം താമസത്തിനുണ്ടായിരുന്നു. ഒരു ദിവസം മദ്യലഹരിയില്‍ സുശാന്തിന്റെ സഹോദരി തന്നോട് മോശമായി പെരുമാറി എന്നാണ് റിയ ആരോപിക്കുന്നത്. തന്റെ കിടക്കയില്‍ വന്നു കിടന്ന ഇവര്‍ ലൈംഗിക താത്പ്പര്യത്തോടെ കയറിപ്പിടിച്ചു എന്നാണ് റിയ പറയുന്നത്.
സഹോദരിയുടെ ഭാഗത്തു നിന്നും ഉണ്ടായ ഇത്തരം ഒരു പെരുമാറ്റത്തിന്റെ ഞെട്ടലില്‍ ഉടന്‍ തന്നെ അവരോട് മുറിയില്‍ നിന്ന് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. അവര്‍ പോവുകയും ചെയ്തു. പിന്നീട് ഇക്കാര്യം സുശാന്തിനോട് പറഞ്ഞു. ഇത് സഹോദരനും സഹോദരിയും തമ്മില്‍ വഴക്കിനിടയാക്കിയെന്നും അവര്‍ വീടുവിട്ടു പോയെന്നുമാണ് റിയ പറയുന്നത്. ഇതോടെയാണ് കുടുംബവുമായി പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ റിയയുടെ ആരോപണങ്ങള്‍ സുശാന്തിന്റെ കുടുംബം തള്ളിയിട്ടുണ്ട്. റിയാ ചക്രബര്‍ത്തിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സുശാന്തിന് മനസ്താപം ഉണ്ടായിരുന്നുവെന്നും ഇക്കാര്യം പറഞ്ഞ് സഹോദരിമാരെ വിളിച്ച് ക്ഷമാപണം നടത്തിയിരുന്നുവെന്നുമാണ് കുടുംബത്തിന്റെ അഭിഭാഷകന് വ്യക്തമാക്കുന്നത്.
Post Your Comments