അടുത്തിടെ യുവ നടന്‍മാരെ പോലും ഞെട്ടിച്ച മമ്മൂട്ടിയുടെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായത്. വര്‍ക്ക് അറ്റ് ഹോം എന്ന തലക്കെട്ടില്‍ പങ്കുവച്ച ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം സിനിമാതാരങ്ങളും ആരാധകരും ഏറ്റെടുക്കുകയായിരുന്നു. മമ്മൂട്ടിയുടെ ചിത്രം ഇഷ്ടമായി, എന്നാല്‍ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത് എന്താണ് എന്നാണ് നടി രേവതി സമ്പത്ത് ചോദിക്കുന്നത്.
സിനിമാ നടിമാരെ ബോഡി ഷെയ്മിങ് കമന്റുകള്‍ പറഞ്ഞ് ട്രോളിടുന്നവരാണ് പുരുഷന്‍മാര്‍ക്ക് നര വരുമ്പോള്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കെന്ന് പറഞ്ഞ് ആഘോഷിക്കുന്നതെന്ന് രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം
മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയും ആളുകളുമൊക്കെ ഏറ്റെടുക്കുന്നത് കാണാനിടയായി.
എനിക്കും, ഇഷ്ടമായി, നല്ല രസമുള്ള പടം.
ഇവിടെ, വൈരുദ്ധ്യം നിറഞ്ഞ മറ്റൊന്നുണ്ട്. എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്?
സ്ത്രീകൾക്ക് മാത്രം ആണ് എക്‌സ്പയറേഷൻ ഡേറ്റ് ചാർത്തികൊടുക്കുന്നത്.
ഈ അടുത്ത് രഞ്ജിനിയെ ബോഡി ഷെയിം ചെയ്ത അതേ ആൾക്കാർ ആഘോഷമാക്കുന്നത് പുരുഷന്മാരെ മാത്രം. സെക്സിസ്റ്റ് ട്രോളുകൾ ഉപയോഗിച്ച് അവരുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാൻ സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ. സിനിമ മേഖലയിൽ തന്നെ എത്ര നടിമാർ ആണ് അവരുടെ നാല്പതുകളിലും അൻപതുകളിലും അമ്മവേഷങ്ങളല്ലാതെ, വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുന്നവർ എന്നത് അതിനെ ആധാരമാക്കുന്നു.
പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുകയും സാൾട്ട് ആൻ്റ് പെപ്പർ ആവുകയും സ്ത്രീ ആണേൽ തള്ള, അമ്മച്ചീ, അമ്മായി എന്നൊക്കെ കമൻ്റ് എഴുതി തകർക്കുന്നതും നമ്മൾ കാണാറുണ്ടല്ലോ. അവരുടെ ഡിവോഴ്സും കല്യാണവും വരെ പിന്നെ ചർച്ച ആവുകയും ചെയ്യും.
അറുപതിലും, എഴുപതിലും സിനിമയിലെ പുരുഷന്മാർ വൈവിധ്യമായ കഥാപാത്രങ്ങൾ ചെയുമ്പോൾ, സിനിമയിലെ സ്ത്രീകൾ ടൈപ്പ് കാസ്റ്റ് ആകപെടുന്നതിലെ അളവിൽ ആണ് ഇവിടെ ആഘോഷങ്ങൾ ചുരുങ്ങുന്നത്.
വിശാലമായ ആഘോഷങ്ങൾ ആണ് വേണ്ടത്, അല്ലാതെ” ഉയ്യോ ഇക്കയെ പറഞ്ഞെ “”പബ്ലിസിറ്റിയാണ് ” എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല !!
Post Your Comments