സിനിമയില്‍ അഭിനയിക്കാന്‍ ആകാര സൗന്ദര്യം വേണമെന്ന ധാരണ നിലനില്‍ക്കുമ്പോഴായിരുന്നു പിഎന്‍ മേനോന് ഓളവും തീരവും എന്ന സിനിമയുമായി വന്നതെന്നും സിനിമയില്‍ കയറണമെങ്കില്‍ സൗന്ദര്യം വേണമെന്ന ധാരണ കൊണ്ട് നടന്നത് പ്രേം നസീറിനെ സ്ക്രീനില്‍ കണ്ടു ശീലിച്ചത് കൊണ്ടാണെന്നും നടന് മാമുക്കോയ. സിനിമയില്‍ സൗന്ദര്യം എന്തിന്? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പിഎന്‍ മേനോന് സംവിധാനം ചെയ്ത ‘ഓളവും തീരവും’ എന്ന സിനിമയാണ് എല്ലാ സൗന്ദര്യ സങ്കല്‍പ്പങ്ങളും മാറ്റി മറിച്ചതെന്ന് മാമുക്കോയ അഭിപ്രായപ്പെടുന്നു.
മാമുക്കോയയുടെ വാക്കുകള്‍
‘പണ്ട് പ്രേം നസീറിന്റെ കാലഘട്ടത്തില്‍ സിനിമയില്‍ സൗന്ദര്യം വേണമെന്ന ഒരു ധാരണയുണ്ടായിരുന്നു. ഭയങ്കര ഭംഗിയുള്ള ആളുകളും വടിവൊത്ത ശരീരവും മാത്രമുള്ളവരായിരുന്നു സിനിമയില്‍. പിന്നെ അതില്‍ പിഎന്‍ മേനോനെ പോലെയുള്ളവരൊക്കെ വന്നു. ‘ഓളവും തീരവും’ ആദ്യമായി ഔട്ടോറില് ചിത്രീകരിച്ചപ്പോള്‍ മൊത്തത്തില്‍ ചുറ്റുപാട് മാറി ആ പ്രദേശത്തിന് യോജിക്കുന്ന രൂപങ്ങളും ആളുകളുമായി. പിന്നീട് അങ്ങനെയാണ് ഞാനൊക്കെ കയറി വന്നത്. പല രാജ്യങ്ങളില്‍ പോകുമ്പോഴും താങ്കളുടെ നാടന്‍ ഭാഷയാണ് ഞങ്ങള്‍ക്കിഷ്ടമെന്ന് പലരും പറഞ്ഞിട്ടുണ്ട് അത് കൊണ്ട് തന്നെ സിനിമയിലെ എന്റെ ശൈലി മാറ്റണമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. മാമുക്കോയ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് പറയുന്നു.
Post Your Comments