ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണത്തെ ചൊല്ലിയുള്ള ദുരൂഹതകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായി തുടരുകയാണ്, അതിനിടക്ക് മുൻ മാനേജർ ദിഷ സാലിയനുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് സൂചിപ്പിക്കുന്ന വാട്സപ്പ് ചാറ്റ് പുറത്തായി.
ഇരുവരും മരണമടയുന്നതിന് മുൻപു 1 മാസം മുൻപ് വരെ വാട്സപ്പ് ചാറ്റ് നടത്തിയിരുന്നു എന്നാണ് സൂചന, സുശാന്തും ദിഷയും ആകെ 1 തവണ മാത്രമാണ് കണ്ടതെന്ന വാദങ്ങളെ പൊളിച്ചെഴുതുന്നതാണ് വാട്സപ്പ് ചാറ്റ്.
ഇരു മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ദിഷ സാലിയന്റെ പിതാവ് പറഞ്ഞതിന് പിന്നാലെയാണിത്.1 മണിക്കൂർ മാത്രമാണ് ദിഷയും സുശാന്തും കണ്ടിട്ടുള്ളതെന്ന് പിതാവ് സതീവ് സാലിയൻ പറഞ്ഞിരുന്നു.
ജൂൺ 8 നായിരുന്നു ദിഷ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. ജൂൺ 14 ന് അപാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. ഇരു മരണങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് അന്ന് മുതൽ ആരോപണം ഉയർന്നിരുന്നു.
Post Your Comments