GeneralLatest NewsTV Shows

പിന്നെയും കുറെ നാൾ മുൻപോട്ട് പോയെങ്കിലും പ്രശ്നങ്ങൾ വല്ലാതെ ബാധിക്കാൻ തുടങ്ങി; അങ്ങനെയാണ് ഒരു തീരുമാനം എടുത്തത്; തുറന്ന് പറഞ്ഞ് സുചിത്ര നായർ

ഒരു വര്ഷം വളരെ സന്തോഷത്തോടെയാണ് പോയത്. പക്ഷേ പിന്നീടങ്ങോട്ട് സങ്കടങ്ങൾ മാത്രമായി. എന്നും കരച്ചിൽ മാത്രമായി മാറി. എന്നും വീട്ടിൽ വന്നു കരയുന്ന സാഹചര്യങ്ങൾ വരെ ഉണ്ടായി

ജനപ്രിയ പരമ്പര വാനമ്പാടി അവസാനിക്കുകയാണ്. പത്മിനി എന്ന കഥാപാത്രത്തിലൂടെ ഈ പരമ്പരയില്‍ നായികയായും വില്ലത്തിയായും തിളങ്ങുകയാണ് നടി സുചിത്ര നായര്‍. ഇപ്പോഴിതാ ഈ സീരിയല്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ പങ്കു വയ്ക്കുന്നു.

”1000 ൽ നിർത്തണം എന്ന് ആക്ച്വലി പ്ലാൻഡ് ആയിരുന്നു. പക്ഷെ അത്രയും നീട്ടുന്നതിനോട് ചാനലിനും, പ്രേക്ഷകർക്കും അധികം യോജിപ്പ് ഉണ്ടായിരുന്നില്ല. മാത്രമല്ല ഒരുപാട് പ്രതിസന്ധികളും പരീക്ഷണങ്ങളും നേരിട്ടുകൊണ്ടാണ് വാനമ്പാടിയുടെ ഷൂട്ടിങ് മുൻപോട്ട് പൊയ്കൊണ്ടിരുന്നത്. മുന്നൂറ് അല്ലെങ്കിൽ അഞ്ഞൂറ് എപ്പിസോഡുകൾ വരെയൊക്കെ സ്മൂത്തായി കാര്യങ്ങൾ പോയി. പക്ഷേ, ഒരു അഞ്ഞൂറ് എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ മുതൽ തന്നെ ആർട്ടിസ്റ്റുകൾക്കിടയിൽ തന്നെ ഐക്യമില്ലായ്മ ഉണ്ടാകാൻ തുടങ്ങി. ആ ക്ലാഷിനൊക്കെ ശേഷം, ഈ ആർട്ടിസ്റ്റുകളെയൊക്കെ ഒരുമിച്ചു കൊണ്ടുപോവാൻ ടെക്നിക്കലി ഒരുപാട് ഇഷ്യൂസ് അവിടെ വന്നിട്ടുണ്ടായിരുന്നു. ഞാൻ അടക്കം ഉള്ള ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആർട്ടിസ്റ്റുകൾ പരസ്പരം പ്രശ്നങ്ങൾ ആയത് പരമ്പരയെ ഒരുപാട് ബാധിച്ചു. അവസാനം നിർമ്മാതാവ് തന്നെ ഒരു ഡിമാൻഡ് വച്ചു, നിങ്ങൾക്ക് എല്ലാവര്ക്കും പരമ്പര നിർത്തണം എന്നുണ്ടെങ്കിൽ നിർത്താം എന്ന്. പക്ഷേ അപ്പോൾ എല്ലാവരും തമ്മിൽ കൊംപ്രമൈസ്‌ ആവുകയും, പ്രശ്നങ്ങൾ പ്രത്യക്ഷത്തിൽ വരാതെ പരോക്ഷത്തിൽ ആവുകയും ചെയ്തു. വാനമ്പാടിക്ക് എതിരെ പലരും പരസ്യമായി ആക്ഷേപം ഉന്നയിച്ചുകൊണ്ടും രംഗത്ത് വന്നതും ആകെ പ്രശ്നമായി. ഇതൊക്കെ വല്ലാതെ പരമ്പരയുടെ ഷൂട്ടിങ്ങിനെ ബാധിച്ചു എന്നാണ് എനിക്ക് പേഴ്സണൽ ആയി പറയാൻ ഉളളത്. പിന്നെയും കുറെ നാൾ മുൻപോട്ട് പോയെങ്കിലും പ്രശ്നങ്ങൾ വല്ലാതെ ടെക്നിക്കലി ബാധിക്കാൻ തുടങ്ങിയതോടെ നിർമ്മാതാക്കൾ വല്ലാതെ ഡെസ്പ് ആകാൻ തുടങ്ങി. അവർ തന്നെ ആയിരം എപ്പിസോഡിൽ നിർത്താം എന്ന് തീരുമാനിച്ചു.” സുചിത്ര സമയം മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”ഇത്ര സ്ട്രോങ്ങ് ആയ ഒരു കഥാപാത്രം ചെയ്തിട്ട്, മറ്റൊന്നിലേക്ക് വളരെ വേഗം തിരിയുമ്പോൾ, ഞാൻ ചെയ്ത കഥാപാത്രത്തോട് നീതികേടു കാണിക്കുന്നപോലെയാകും എന്ന് എനിക്ക് തോനുന്നു. പിന്നെ ഒരു ഗ്യാപ്പ് എന്തുകൊണ്ടും നല്ലതാണു എന്ന് തോന്നി. പിന്നെ എന്താ പറയുക, മൂന്നര വര്ഷം ഒരുപാട് സംഭവങ്ങളിലൂടെയാണ് കടന്നു പോയത്. ഒരു വര്ഷം വളരെ സന്തോഷത്തോടെയാണ് പോയത്. പക്ഷേ പിന്നീടങ്ങോട്ട് സങ്കടങ്ങൾ മാത്രമായി. എന്നും കരച്ചിൽ മാത്രമായി മാറി. എന്നും വീട്ടിൽ വന്നു കരയുന്ന സാഹചര്യങ്ങൾ വരെ ഉണ്ടായി” സുചിത്ര പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button