CinemaGeneralMollywoodNEWS

റാംജിറാവ് സ്പീക്കിംഗും ബോഡിഗാര്‍ഡും കഴിഞ്ഞേ എനിക്ക് ആ സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് മാര്‍ക്ക് കൊടുക്കാന്‍ കഴിയൂ: സിദ്ധിഖ്

പിന്നീട് അത് ഇന്ത്യയിലെ ഏറ്റവും കളക്റ്റ് ചെയ്ത സിനിമയാക്കി മാറ്റാന്‍ സാധിച്ചപ്പോള്‍ ആ വിഷമം ഇല്ലാതെയായി

മലയാളത്തില്‍ വലിയ ഹിറ്റുകള്‍ സൃഷ്ടിച്ച സിദ്ധിഖ് ലാല്‍ ടീം കോമഡി സിനിമകളിലൂടെ നല്ല കഥകളും അവതരിപ്പിച്ചു പോയ സംവിധായകരാണ്. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിംഗും കാബൂളിവാലയുമൊക്കെ മികച്ച കഥകള്‍ പറഞ്ഞ സിനിമ കൂടിയായിരുന്നു. താന്‍ ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്ന് രണ്ട് മൂന്ന്‍ എന്ന ക്രമത്തില്‍ ഓരോ സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അതില്‍ ആദ്യം പറയുന്ന ചിത്രം ആദ്യമായി ചെയ്ത ചിത്രം റാംജിറാവ് സ്പീക്കിംഗ് ആണെന്ന് തുറന്നു പറയുകയാണ് സിദ്ധിഖ്.

ആദ്യ പരിഗണന റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിന് തന്നെയാണ്. രണ്ടാമത് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ബോഡി ഗാര്‍ഡ് ആയിരിക്കുമെന്നും അതിനു തനിക്ക് തന്റെതായ കാരണങ്ങള്‍ ഉണ്ടെന്നും സിദ്ധിഖ് പറയുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ടും സിനിമ മോശമാണ് എന്ന പഴികേട്ട സിനിമയാണ്. ബോഡിഗാര്‍ഡ് അന്ന് അതില്‍ വിഷമം തോന്നിയിരുന്നു. പിന്നീട് അത് ഇന്ത്യയിലെ ഏറ്റവും കളക്റ്റ് ചെയ്ത സിനിമയാക്കി മാറ്റാന്‍ സാധിച്ചപ്പോള്‍ ആ വിഷമം ഇല്ലാതെയായി. ഗോഡ്ഫാദര്‍ ആണ് ഞാന്‍ ചെയ്ത സിനിമയില്‍ എനിക്ക് മൂന്നാം സ്ഥാനം നല്‍കാന്‍ തോന്നുന്നത്. പിന്നീട് ഫ്രണ്ട്സും, ഹിറ്റ്ലറുമാണ്. അത് കഴിഞ്ഞേ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഇന്‍ഹരിഹര്‍ നഗര്‍ വരുന്നുള്ളൂ. സിദ്ധിഖ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button