ഒരുകാലത്ത് സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ സിനിമകള്‍ തിയേറ്ററില്‍ ഉത്സവ പ്രതീതിയുണ്ടാക്കി ഹിറ്റായ ചിത്രങ്ങളായിരുന്നു റിലീസ് ഡേ മാത്രമല്ല ആഴ്ചകളോളം ഹൗസ് ഫുള്‍ ബോഡ് തൂങ്ങിയ എത്രയോ സിനിമകള്‍ ഇവരുടെ കൂട്ടുകെട്ടില്‍ ഉണ്ടായിട്ടുണ്ട്. നാടോടിക്കാറ്റും, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്മൊക്കെ അക്കാലത്തെ പണം വാരിപ്പടങ്ങളായിരുന്നു!. തിയേറ്ററിലെ തിരക്കുമായി ബന്ധപ്പെട്ടു തന്റെ ഒരു സിനിമയുടെ പൂര്‍വ്വകാല അനുഭവം വ്യക്തമാക്കുകയാണ് മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
‘ഒരിക്കല്‍ നാടോടിക്കാറ്റ് റിലീസ് ചെയ്യുന്ന സമയത്ത് തൃശൂര്‍ രാംദാസിന്റെ മുന്നില്‍ കൂടി പ്രൈവറ്റ് ബസ് ഓടിച്ചു പോകുന്ന ഡ്രൈവര്‍ക്ക് ശരിക്കും ദേഷ്യം വന്നു. ഞാന്‍ അന്ന് കാര്‍ വാങ്ങിച്ചിട്ടില്ല ബസിലാണ് യാത്ര ചെയ്യുന്നത് എന്നും മാറ്റിനി വിടുന്ന സമയത്ത് നല്ല തിരക്ക് ആയിരിക്കും ഞാന്‍ ആ ബസില്‍ ഇരിക്കെ ഡ്രൈവര്‍ പറയുന്നത് കേള്‍ക്കാം ഒരു പടം ഇറങ്ങിയിട്ടുണ്ട് മനുഷ്യന് റോഡില്‍ കൂടി വണ്ടിയും ഓടിച്ചു പോകാന്‍ പറ്റുന്നില്ല. അതിന്റെ സംവിധായകന്‍ അയാളുടെ ബസിലെ യാത്രക്കാരന്‍ ആണെന്നറിയാതെയാണ് പുള്ളിയുടെ ദേഷ്യപ്രകടനം അന്ന് മീഡിയ ഒന്നും ഇത്ര ശക്തമാല്ലതിരുന്നത് കൊണ്ട് എന്നെ ആരും പെട്ടെന്ന് തിരിച്ചറിയില്ലായിരുന്നു’. സത്യന്‍ അന്തിക്കാട് പറയുന്നു.
Post Your Comments