ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാറ അലി ഖാന്. നടന് സെയിഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളായ സാറ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ ആരാധക പ്രീതി നേടിയിരുന്നു.
യുവനടന് കാര്‍ത്തിക് ആര്യനുമായി സാറ പ്രണയത്തില്‍ ആണെന്ന വാര്‍ത്തകള്‍ സജീവമായിരുന്നു. ‘ലവ് ആജ് കല്’ എന്ന സിനിമയില്‍ സാറയും കാര്‍ത്തിക്കുമാണ് നായിക നായകന്മാരായി എത്തിയതോടെയായിരുന്നു ഈ ഗോസിപ്പ് ശക്തമായത്. ഇരുവരും പൊതുപരിപാടികളിലും പാര്‍ട്ടികളിലും ഒന്നിച്ച് എത്തുന്നത് പതിവായിരുന്നു. എന്നാല്‍ ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഫോളോ ചെയ്യുന്നത് ഒഴിവാക്കിയതാണ് ഇപ്പോള്‍ ഈ ചര്‍ച്ചയ്ക്ക് പിന്നില്‍.
Post Your Comments