മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ലോക്ക്ഡൗണ്‍ കാലം വീടിനുള്ളില്‍ പാചക പരീക്ഷണവുമായി കഴിയുകയാണ് റിമി ടോമി.
താന്‍ ഉണ്ടാക്കിയ ഈന്തപ്പഴം അച്ചാര്‍, ചിക്കന്‍ റോസ്റ്റ്, പെപ്പര്‍ ചിക്കന്‍, മീന്‍ കറി…എന്നിവയുടെ ചിത്രങ്ങള്‍ റിമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോളിതാ ഈ കോവിഡ് കാലത്ത് സാന്ത്വനം പകരുന്ന ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് റിമി.
ഒരു മൗനവേദനയില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് റിമി പാടുന്നത്. കണ്ണീരോടെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന റിമിയെയാണ് വീഡിയോയില്‍ കാണുന്നത്. തന്റെ ഈ പുതിയ ഗാനത്തെക്കുറിച്ച് റിമി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. നിരവധി ആളുകളാണ് വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഹൃദയം തൊട്ടുള്ള ആലാപനം കണ്ണു നിറയ്ക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.
Post Your Comments