മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ബോളിവുഡ് സിനിമ സംഭവിക്കാത്തത് എന്ത്കൊണ്ട്?: പ്രിയദര്‍ശനെ ഇരുത്തുന്ന മറുപടി പറഞ്ഞു മോഹന്‍ലാല്‍

പിന്നെ വേറെ ഒരു കാര്യമുണ്ട് എന്നെവച്ച് ഇവിടെ മലയാളത്തില്‍ ഒരു സിനിമ ചെയ്തിട്ട് വേണം ഇയാള്‍ക്കത് പിന്നീട് ഹിന്ദിയിലേക്ക് കൊണ്ട് പോകാന്‍

പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ബോളിവുഡിലും തന്‍റെ കഴിവ് തെളിയിച്ച സംവിധായകനാണ്. മോഹന്‍ലാല്‍ എന്ന ആക്ടര്‍ രാംഗോപാല്‍ വര്‍മ്മയുടെ ‘കമ്പനി’ പോലെയുള്ള സിനിമകളില്‍ അഭിനയിച്ച് തന്നിലെ അഭിനയം ബോളിവുഡിലും പ്രൂവ് ചെയ്ത താരമാണ്. മലയാളത്തില്‍ ഇവരുടെ പേരില്‍ അനേകം സിനിമകള്‍ ഉണ്ടെങ്കിലും ബോളിവുഡില്‍ ഇവര്‍ ഒന്നിക്കാത്തത് എന്ത് എന്ന ചോദ്യത്തിന് ഒരു അഡാര്‍ മറുപടി നല്‍കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍. തന്നെവച്ച് മലയാളത്തില്‍ ഒരു സിനിമ ചെയ്തിട്ട് വേണം പ്രിയദര്‍ശന് അത് ബോളിവുഡില്‍ പയറ്റാന്‍ എന്ന രസകരമായ മറുപടി നല്‍കുകയാണ് മോഹന്‍ലാല്‍. അതിന് സമ്മതം മൂളി കൊണ്ട് മോഹന്‍ലാലിന്‍റെ മറുപടിയോട് പ്രിയദര്‍ശനും യോജിച്ചു നില്‍ക്കുകയാണ്.

മോഹന്‍ലാലിന്‍റെ വാക്കുകള്‍

‘എന്തിനാണങ്ങനെ ചെയ്യുന്നത്. ഞങ്ങള്‍ ഒന്നിക്കുന്ന സിനിമ മലയാളത്തില്‍ തന്നെ ചെയ്‌താല്‍ മതിയല്ലോ. പിന്നെ വേറെ ഒരു കാര്യമുണ്ട് എന്നെവച്ച് ഇവിടെ മലയാളത്തില്‍ ഒരു സിനിമ ചെയ്തിട്ട് വേണം ഇയാള്‍ക്കത് പിന്നീട് ഹിന്ദിയിലേക്ക് കൊണ്ട് പോകാന്‍’.

മോഹന്‍ലാലിന്റെ മറുപടി കേട്ട പ്രിയദര്‍ശന്റെ വാക്കുകള്‍, ‘അതെയതെ ഇവിടെ ടെസ്റ്റ്‌ ഡോസടിച്ചിട്ട്‌ വേണം അവിടെയൊക്കെ പോയി ഇറക്കാന്‍’. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പങ്കുവയ്ക്കുന്നു.

Share
Leave a Comment