ട്രാന്‍സ്ജെന്റര്‍ സമൂഹത്തെ ഒന്നാകെ പരിഹസിക്കുന്ന ചിത്രമായി ‘ചാന്ത്പൊട്ട്’ എന്ന സിനിമയെ ചിലര്‍ വിലയിരുത്തുമ്പോള്‍ അതിനുള്ള മറുപടി നല്‍കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ദിലീപ് – ലാല്‍ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ചാന്തുപൊട്ട് സ്ത്രൈണതയുള്ള രാധാകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ സിനിമയാണ്. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്റെ തിരക്കഥ.
‘ചാന്ത്പൊട്ട് എന്ന സിനിമയുടെ പേരില്‍ എന്നെ കടിച്ചു കീറാന്‍ വന്ന ആളുകള്‍ക്ക് അറിയാത്ത കാര്യം അതിലെ രാധാകൃഷ്ണന്‍ എന്ന കഥാപാത്രം പുരുഷന്‍ തന്നെയാണ്. എന്റെ കഥാപാത്രം ഒരു പെണ്‍കുട്ടിയെയാണ് പ്രേമിക്കുന്നത് അതില്‍ ഒരു കുഞ്ഞ് പിറക്കുന്നുണ്ട്. അവന് ആകെയുണ്ടായിരുന്നത് അവന്റെ പെരുമാറ്റത്തിലുള്ള സ്ത്രൈണത മാത്രമാണ്. അത് അവന്‍ വളര്‍ന്ന സാഹചര്യവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അവന്റെയൊപ്പമുള്ള പെണ്‍കുട്ടിയുമായി പ്രണയം ഉണ്ടാകുന്നുണ്ട്. അവന് സെക്സ് ഉണ്ടാകുന്നുണ്ട്. അതില്‍ കുഞ്ഞ് ഉണ്ടാകുന്നുണ്ട്. ഇത് ട്രാന്‍സ്ജെന്ററിന്റെ കഥ ആണെന്നെന്നാണ് ഇപ്പോഴും ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് എന്റെ പരാജയമായിട്ടാണ് ഞാന്‍ കാണുന്നത്. കാരണം ആ സിനിമ മുഴുവന്‍ കണ്ടിട്ട് അത് ട്രാന്‍സ്ജെന്ററുടെ കഥ ആണെന്ന് മനസിലാക്കുന്ന അവര്‍ക്ക് എന്തോ പ്രശ്നമുണ്ട്. അല്ലെങ്കില്‍ അത് കൃത്യമായി അവര്‍ക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ എനിക്ക് എന്തോ പ്രശ്നമുണ്ട്. അങ്ങനെ മാത്രമേ ഞാന്‍ ആ വിവാദത്തെ എന്നും നോക്കി കാണുന്നുള്ളൂ’
Post Your Comments