CinemaGeneralLatest NewsMollywoodNEWS

അതിലെ തേപ്പുകാരി റോള്‍ ചോദിച്ചു വാങ്ങിയത്, അതിന് കാരണമുണ്ട്: ഇഷ തല്‍വാര്‍

നിവിനുമൊത്ത് അഭിനയിക്കുമ്പോള്‍ അങ്ങനെയൊരു കോമ്പോ അടിപൊളിയായിരിക്കുമെന്ന് തോന്നി

മലയാളത്തില്‍ നായിക വേഷങ്ങള്‍ക്ക് പുറമേ നെഗറ്റീവ് വേഷങ്ങളും ഇഷ്ടപ്പെടുന്ന ഇഷ തല്‍വാര്‍ മലയാളത്തിലെ ഒരു പ്രമുഖ സിനിമയിലെ വില്ലത്തി കഥാപാത്രം ചോദിച്ചു വാങ്ങിയതാണെന്ന് വെളിപ്പെടുത്തുകയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്തു സൂപ്പര്‍ ഹിറ്റാക്കിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം ബാംഗ്ലൂര്‍ ഡെയ്സിലെ തേപ്പുകാരി വേഷം തന്റെ ആഗ്രഹപ്രകാരം കിട്ടിയതാണെന്ന് തുറന്നു പറയുകയാണ് താരം.

‘കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മനസ്സിനോട് ഇണങ്ങിയ ഒട്ടേറെ വേഷങ്ങള്‍ ചെയ്തു. വേണ്ട എന്ന് തോന്നിയ സിനിമകളും അതിലുണ്ടായിരുന്നു. ആയിഷയും മീനാക്ഷിയുമാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍. ബാംഗ്ലൂര്‍ ഡെയ്സില്‍ നിത്യമേനോന്‍ ചെയ്ത വേഷമായിരുന്നു എനിക്കാദ്യം. മീനാക്ഷി എന്ന നെഗറ്റീവ് റോള്‍ ഞാന്‍ ചോദിച്ചു വാങ്ങിയതാണ്. ‘ഐലവ് ദാറ്റ് തേപ്പുകാരി’. നിവിനുമൊത്ത് അഭിനയിക്കുമ്പോള്‍ അങ്ങനെയൊരു കോമ്പോ അടിപൊളിയായിരിക്കുമെന്ന് തോന്നി. ആ കഥാപാത്രം വളരെ റിയലാണ്. നമുക്കും ഇടയിലില്ലേ അങ്ങനെയൊരാള്‍. തമിഴിലും തെലുങ്കിലും നിരവധി സിനിമകള്‍ ചെയ്തു. ഇപ്പോള്‍ ഹോളിവുഡ് സീരിസ് ചെയ്യുകയാണ്. സത്യത്തില്‍ എന്നിലെ അഭിനേത്രിയെ എനിക്ക് തന്നെ തിരിച്ചറിയാന്‍ സഹായിച്ചത് സീരിസിലെ അഭിനയമാണ്. അതോടെ ഒരു കാര്യം ഉറപ്പിച്ചു. ഇനി സിനിമയിലും അഭിനയ പ്രാധാന്യമുള്ള റോളുകള്‍ ആയിരിക്കും ചെയ്യുക’.
(വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button